ആരോഗ്യമേഖലയ്ക്ക് അധികമായി 69000 കോടി; കേന്ദ്ര ബജറ്റിലെ ആരോഗ്യ പദ്ധതികള്‍ അറിയാം
ആരോഗ്യമേഖലയ്ക്ക് പുത്തനുണര്‍വേകുന്ന നിരവധി പദ്ധതികള്‍. ഇതിലേക്ക് അധികമായി 69000 കോടിയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. 'ആയുഷ്മാന്‍ പദ്ധതി' വിപുലീകരിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ വിശദമാക്കി. ആരോഗ്യമേഖലയ്ക്ക് 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കും.
പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്. ഇത്തരത്തില്‍ ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളെജ് സൗകര്യങ്ങളിലേക്കെത്തിക്കുന്ന തരത്തിലാകും പദ്ധതികള്‍.
2025 നകം ക്ഷയരോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും. കൂടാതെ ഇന്ദ്ര ധനുഷ് പദ്ധതിയിലേക്ക് 12 രോഗങ്ങള്‍ കൂടെ ഉള്‍പ്പെടുത്തും. പോഷകാഹാര പദ്ധതിയ്ക്കായി 35600 കോടി രൂപ.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline