Begin typing your search above and press return to search.
സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രാമുഖ്യം: ഡോ വി കെ വിജയകുമാര്‍
ജനപ്രിയതക്ക് ഊന്നല്‍ നല്‍കാത്ത വളര്‍ച്ചോന്മുഖമായൊരു ബജറ്റാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. വോട്ടു ബാങ്കിനെ പ്രീണിപ്പിക്കാനുള്ള പ്രലോഭനം മറി കടന്ന് സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ കാഴ്ചപ്പാടോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ മൂലധന ചെലവ് 35.4 ശതമാനം വര്‍ധിപ്പിച്ച് 7.5 ലക്ഷം കോടി ആക്കി ഉയര്‍ത്തിക്കൊണ്ട് ഫലത്തില്‍ മൂലധന ചെലവ് 10.7 ലക്ഷം കോടി ആക്കാനുള്ള നീക്കം 2023 സാമ്പത്തിക വര്‍ഷം 8 മുതല്‍ 8.5 ശതമാനം വരെ ജിഡിപി വളര്‍ച്ച കൈവരിക്കാനുള്ള സര്‍ക്കാരിന്റെ ഭഗീരഥ പ്രയത്നമാണ്. സാമ്പത്തിക വളര്‍ച്ചയോടൊപ്പം ക്ഷേമ പദ്ധതികള്‍ കൂടി പ്രഖ്യാപിച്ച് സന്തുലനം നില നിര്‍ത്താനും ധനമന്ത്രി ശ്രദ്ധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി 48000 കോടി രൂപയും 3.8 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് കുടിവെള്ള മെത്തിക്കുന്നതിന് 60000 കോടി രൂപയുടെ ജല്‍ജീവന്‍ പദ്ധതിയും അഭിന്ദനീയമാണെന്ന് ഡോ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
Next Story
Videos