പണപ്പെരുപ്പം താങ്ങാനാവുന്നില്ല; പലിശ നിരക്ക് 200 % ഉയര്‍ത്തി ഈ രാജ്യം
പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്ക് 200 ശതമാനത്തിലേക്ക് ഉയര്‍ത്തി സിംബാബ്‌വെ സെന്‍ട്രല്‍ ബാങ്ക്. ഈ വര്‍ഷം ഇതുവരെ 140 ശതമാനമാനം വര്‍ധനവാണ് രാജ്യത്തെ പലിശ നിരക്കിലുണ്ടായത്. സിംബാബ്‌വെ ഡോളര്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ അടുത്ത 5 വര്‍ഷത്തേക്ക് രാജ്യത്ത് യുഎസ് ഡോളര്‍ ഉപയോഗിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
361.9 സിംബാബ്വെ ഡോളര്‍ നല്‍കിയാലാണ് ഒരു യുഎസ് ഡോളര്‍ ലഭിക്കുക. ഒരു ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 4.61 സിംബാബിയന്‍ ഡോളര്‍ നല്‍കണം. കോവിഡിനെ തുടര്‍ന്ന് തകര്‍ന്നിരുന്ന സിംബാബ്‌വെ സമ്പത്ത് വ്യവസ്ഥയക്ക് യുക്രെയ്ന്‍-റഷ്യന്‍ യുദ്ധം കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങി ഇടപാടുകള്‍ക്ക് യുഎസ് ഡോളറിനെയാണ് ജനം ആശ്രയിക്കുന്നത്.
രാജ്യത്തെ പണപ്പെരും കഴിഞ്ഞ രണ്ട് മാസങ്ങളായി മൂന്നക്കത്തിലാണ്. ഒരു മാസം മുമ്പ് 131.7% ആയിരുന്നത് പണപ്പെരുപ്പം ജൂണില്‍ 191.6 ശതമാനത്തില്‍ എത്തി. ഒരു യുഎസ് ഡോളര്‍ ലഭിക്കാന്‍ ഇപ്പോള്‍ 361.9 സിംബാബ്‌വിയന്‍ ഡോളര്‍ നല്‍കണം. ഒരു ഇന്ത്യന്‍ രൂപ ലഭിക്കാന്‍ നല്‍കേണ്ടത് 4.61 സിംബാബ്‌വിയന്‍ ഡോളറാണ്. കറന്‍സിയുടെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ നേരത്തെ 10 ദിവസത്തേക്ക് ബാങ്ക് വായ്പകള്‍ക്ക് നിരോധനം, ഓഹരി വിപണിയിലെ ട്രേഡിംഗ് നിയന്ത്രണങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു.