രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ വര്‍ധന

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം (GST) കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റ് മാസത്തില്‍ 28 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ജിഎസ്ടി കലക്ഷനില്‍ രേഖപ്പെടുത്തിയത്. ജിഎസ്ടി കലക്ഷന്‍ ഓഗസ്റ്റില്‍ 28 ശതമാനം ഉയര്‍ന്ന് 1.43 ലക്ഷം കോടി രൂപയായതായി ധനമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ ആറാം മാസവും ജിഎസ്ടി ശേഖരം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. സാമ്പത്തിക രംഗത്തെ തിരിച്ചുവരവാണ് തുടര്‍ച്ചയായി ജിഎസ്ടി കലക്ഷന്‍ ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

2022 ഓഗസ്റ്റില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,43,612 കോടി രൂപയായിരുന്നു, അതില്‍ കേന്ദ്ര ജിഎസ്ടി 24,710 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,951 കോടി രൂപയും സംയോജിത ജിഎസ്ടി 77,782 കോടി രൂപയുമാണ്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 1,12,020 കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it