'വെട്ടൊന്ന്, മുറി രണ്ട്' മട്ടില്‍ പരുക്കന്‍ ട്രംപ്, കരാര്‍ ഒരാഴ്ചക്കകം വേണം, യു.എസിന് പോയ ഉദ്യോഗസ്ഥര്‍ മടക്കയാത്ര നീട്ടി, ഒടുവില്‍ മെച്ചം ആര്‍ക്കാവും, ഇന്ത്യ നേടുമോ?

ചർച്ചകൾ പൂർത്തിയാകുന്നില്ലെങ്കിൽ, ഇന്ത്യ ഉയര്‍ന്ന താരിഫിന്റെ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നേക്കും
trump, modi
Image courtesy: x.com/narendramodi_in, Canva
Published on

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തത്തുല്യ ഇറക്കുമതി ചുങ്കം (Reciprocal Tariffs) നടപ്പാക്കുന്നത് ജൂലൈ 9 വരെയാണ് താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. സമയപരിധി നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുകയാണ്. യു.എസിന് മേല്‍ മറ്റു രാജ്യങ്ങള്‍ അന്യായമായി അധിക ചുങ്കം ഈടാക്കുകയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി ഏപ്രിൽ 2 നാണ് ട്രംപ് തത്തുല്യ ചുങ്കം ചുമത്തുന്നത്. 26 ശതമാനം താരിഫാണ് മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയത്.

സജീവ നീക്കങ്ങളില്‍

താരിഫ് പ്രാബല്യത്തില്‍ വരുന്നതിന്റെ സമയപരിധി അവസാനിക്കുന്നതിന് മുമ്പായി ഇന്ത്യ യു.എസുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടാനുളള സജീവ നീക്കങ്ങളാണ് നടത്തുന്നത്. അധിക താരിഫിൽ നിന്ന് പൂർണ ഇളവ് തേടാനുളള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. വ്യാപാര കരാറില്‍ എത്തുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ യു.എസിലെ താമസം നീട്ടിയിരിക്കുകയാണ്. ഇടക്കാല വ്യാപാര കരാര്‍ സമീപ ദിവസങ്ങില്‍ എത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 8 നകം ചർച്ചകൾ പൂർത്തിയാകുന്നില്ലെങ്കിൽ, ഇന്ത്യ ഉയര്‍ന്ന താരിഫിന്റെ സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യമാണ് ഉളളത്.

വിയോജിപ്പുകള്‍

തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ചില എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഓട്ടോ പാർട്സ് എന്നിവയുൾപ്പെടെ നിരവധി പ്രധാന കയറ്റുമതി ഇനങ്ങൾക്ക് സീറോ ഡ്യൂട്ടി ആക്‌സസ് ഉറപ്പാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കരാറിലെത്താൻ യു.എസ് താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഉല്‍പ്പന്നങ്ങള്‍ക്ക് സീറോ താരിഫ് വാഗ്ദാനം ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം.

ഇന്ത്യയുടെ കാർഷിക വിപണി ജനിതകമാറ്റം വരുത്തിയ വിളകൾക്ക് തുറന്നുകൊടുക്കാനുള്ള സമ്മർദ്ദം ഉൾപ്പെടെ യു.എസിന്റെ പ്രധാന ആവശ്യങ്ങളില്‍ ഇന്ത്യക്കും എതിര്‍പ്പുണ്ട്. അതേസമയം, വെല്ലുവിളികൾ ഉണ്ടെങ്കിലും ഇന്ത്യയുമായി മികച്ച കരാർ ഉടൻ ഉണ്ടാകുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

കാര്‍ഷിക മേഖല

ഇന്ത്യയില്‍ കൃഷി, പാൽ, ഊർജം തുടങ്ങിയ മേഖലകളില്‍ യു.എസ് കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നു. സോയ, ഗോതമ്പ്, ചോളം, എത്തനോൾ, ആപ്പിൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കാനും അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുന്നു. കർഷകരെ സംരക്ഷിക്കേണ്ടതിന്റെയും മിനിമം താങ്ങുവില (എം.എസ്.പി) സംവിധാനം നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി കൃഷി, ക്ഷീരോൽപ്പന്ന മേഖലയിലെ ഈ ആവശ്യങ്ങളെ ഇന്ത്യ ചെറുക്കുകയാണ്.

India and the US push for a trade deal before July 8 amid tariff threats and agriculture market access tensions.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com