കേന്ദ്ര ബജറ്റ് 2023; അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ക്യാബിനറ്റ് യോഗത്തില്‍ ബജറ്റിന്റെ ഉള്ളടക്കം വിശദീകരിച്ച ശേഷമാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.

നിര്‍മലാ സീതാരാമന്റെ അഞ്ചാം ബജറ്റാണ് ഇത്തവണത്തേത്. 2021ല്‍ 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബജറ്റ് അവതരണത്തിലൂടെ നിര്‍മലാ സീതാരാമന്‍ റെക്കോര്‍ഡ് ഇട്ടരിരുന്നു. കഴിഞ്ഞ വര്‍ഷം 92 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബജറ്റ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്.


Live Updates

  • 1 Feb 2023 1:49 PM IST

    ബജറ്റ് ഉണര്‍വില്‍ ഓഹരി വിപണി

    ബജറ്റിലെ നികുതി ഇളവുകളും മറ്റ് പ്രഖ്യാപനങ്ങളും ഓഹരി വിപണിയ്ക്കും ഗുണമായി. ബിഎസ്‌സി സെന്‍സെക്‌സ് 0.69 ശതമാനം അഥവാ 427.61 ശതമാനം ഉയര്‍ന്ന് 59,978.13ലാണ് വ്യാപാരം. നിഫ്റ്റി 0.37 ശതമാനം അഥവാ 65.05 പോയിന്റ് ഉയര്‍ന്ന് 17,730.40 രൂപയിലെത്തി.

    രൂപ ഡോളറിനെതിരെ 10 പൈസ ഉയര്‍ന്നു. നിലവിൽ 81.82 രൂപയാണ് ഒരു ഡോളറിന്റെ വില. 10 വര്‍ഷക്കാലയളവിലെ ബോണ്ടുകളുടെ നേട്ടം നേരിയ ഇടിവോടെ 7.303ല്‍ എത്തി.

  • 1 Feb 2023 12:56 PM IST

    ടെക്സ്‌റ്റൈല്‍സ്, കാര്‍ഷിക മേഖലയിലൊഴികെ കസ്റ്റംസ് തീരുവ 21ല്‍ നിന്ന് 13 ശതമാനമായി കുറയ്ക്കും. കംപ്രസ്ഡ് ബയോഗ്യാസിന് എക്സൈസ് തീരുവയില്‍ ഇളവ്. ലിഥിയം അയണ്‍ ബാറ്ററി നിര്‍മാണ സാമഗ്രികളുടെ ഇറക്കുമതിക്കും കസ്റ്റംസ് തികുതിയില്‍ ഇളവ് അനുവദിക്കും.

  • 1 Feb 2023 12:53 PM IST

    പ്രതീക്ഷിക്കുന്നത് 27.2 ലക്ഷം കോടിയുടെ വരുമാനം

    2023-24ല്‍ കേന്ദ്രം 27.2 ലക്ഷം കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി. വരുന്ന സാമ്പത്തിക വര്‍ഷം ആകെ ചെലവ് 45 ലക്ഷം കോടി രൂപ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. 23.3 ലക്ഷം കോടിയുടെ അറ്റ നികുതി വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ 15.43 ലക്ഷം കോടി രൂപ കേന്ദ്രം വിപണിയില്‍ നിന്ന് കടമെടുക്കും. ജി.ഡി.പിയുടെ 5.9 ശതമാനമായിരിക്കും ധനക്കമ്മി. 2025-26 ഓടെ ധനക്കമ്മി 4.5 ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യം.

  • 1 Feb 2023 12:48 PM IST

    നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി നിജപ്പെടുത്തി

    • 3 ലക്ഷം രൂപ വരെ നികുതിയില്ല.
    • 3-6 ലക്ഷം വരെ:5 ശതമാനം നികുതി
    • 6-9 ലക്ഷം രൂപ വരെ:10 ശതമാനം നികുതി
    • 9-12 ലക്ഷം വരെ:15 ശതമാനം നികുതി.
    • 12-15 ലക്ഷം വരെ:20 ശതമാനം നികുതി.
    • 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതി.

  • 1 Feb 2023 12:39 PM IST

    2022-23 വര്‍ഷത്തെ ആകെ ചെലവ് പുതുക്കി. 41.9 ലക്ഷം കോടി രൂപയാവും ഇക്കാലയളവില്‍ ചെലവാക്കുക. നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 6.4 ശതമാനമായിരിക്കും.

  • 1 Feb 2023 12:30 PM IST

    ആദായ നികുതി

    ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. മുമ്പ് പരിധി അഞ്ച് ലക്ഷ്യമായിരുന്നു. ആദായ നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല.ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചു.

  • 1 Feb 2023 12:21 PM IST

    സംസ്ഥാനങ്ങൾക്ക് ഒരു വർഷത്തേക്ക് കൂടി പലിശരഹിത വായ്പ

    ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.

  • 1 Feb 2023 12:17 PM IST

    കസ്റ്റംസ് ഡ്യൂട്ടി

    അടിസ്ഥാന  കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ 21 ൽ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും

    യൂണിറ്റി മാള്‍

    സംസ്ഥാനങ്ങളില്‍ യൂണിറ്റി മാളുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കും. അതാത് പ്രദേശങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക ലക്ഷ്യം

  • 1 Feb 2023 12:15 PM IST

    മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്

    വനിതകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വര്‍ഷത്തേക്ക് 7.5% പലിശ.

  • 1 Feb 2023 12:15 PM IST

    2070-ഓടെ സീറോ കാർബൺ എമിഷൻ ലക്ഷ്യം

    ഹരിത ഹൈഡ്രജൻ, ബാറ്ററി സ്റ്റോറേജ് ടെക്നോളജികൾ, പുനരുൽപ്പാദിപ്പിക്കാവുന്നവ എന്നിവ ഉൾപ്പടെ ഊർജ പരിവർത്തനത്തിന് 35,000 കോടി രൂപ ധനസഹായം വർദ്ധിപ്പിക്കാൻ ധനമന്ത്രിയുടെ നിർദേശം

Related Articles
Next Story
Videos
Share it