80 ദിവസത്തില്‍ നികുതി പിരിച്ചത് ₹5.45 ലക്ഷം കോടി! 5 ശതമാനം വര്‍ധന, മൊത്ത നികുതി വരുമാനത്തില്‍ കുറവ്, അതെങ്ങനെ?

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 19 വരെയുള്ള നികുതി വരുമാനത്തിന്റെ കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്
Tax
Image courtesy: Canva
Published on

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) പ്രത്യക്ഷ നികുതി (Direct Tax) വരുമാനം 5.45 ലക്ഷം കോടി രൂപയിലെത്തിയതായി കണക്കുകള്‍. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 19 വരെയുള്ള 80 ദിവസത്തെ വരുമാനമാണിത്. മുന്‍വര്‍ഷത്തെ സമാനകാലയളില്‍ 5.19 ലക്ഷം കോടി രൂപയായിരുന്നു നികുതി വരുമാനം. ഇക്കുറി 4.86 ശതമാനം വര്‍ധന. കോര്‍പറേറ്റ് നികുതി, നോണ്‍ കോര്‍പറേറ്റ് നികുതി, സെക്യുരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് എന്നിവക്കൊപ്പം മറ്റ് ലെവികളും ചേര്‍ത്താണ് 5,45,207 കോടി രൂപയുടെ നികുതി വരുമാനം നേടാനായത്

മൊത്ത നികുതി വരുമാനം കുറഞ്ഞു

അതേസമയം, മൊത്ത നികുതി വരുമാനത്തില്‍ (Net Tax Collection) 1.39 ശതമാനത്തിന്റെ കുറവുണ്ടായെന്നും ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കുറി റീഫണ്ട് ഇഷ്യൂ ചെയ്യുന്നത് 58 ശതമാനം കൂടിതതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം 54,661 കോടി രൂപയായിരുന്നു റീഫണ്ടുകള്‍ ഇക്കുറി 86,385 കോടി രൂപയായി വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു. ഇതോടെ മൊത്ത നികുതി വരുമാനം 1.39 ശതമാനം ഇടിഞ്ഞ് 4,58,822 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 4,65,275 കോടി രൂപയായിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ മുന്‍കൂര്‍ നികുതി അടവ് (Advance Tax Collections) 3.87 ശതമാനം വര്‍ധിച്ച് 1.56 ലക്ഷം കോടി രൂപയായി. കോര്‍പറേറ്റുകളുടെ നികുതി അടവ് 5.86 ശതമാനം വര്‍ധിച്ചതാണ് ഇതിന് കാരണം. എന്നാല്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാസ്‌ക് (STT) ഈ കാലയളവില്‍ കുറഞ്ഞതായും ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ-പേ ടാക്‌സ്

നികുതിദായകര്‍ക്കുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇ-പേ ടാക്‌സ് ഫീച്ചര്‍ അടുത്തിടെ അവതരിപ്പിച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സി.ബി.ഡി.റ്റി) അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com