ഇന്ധന ഡിമാന്‍ഡ് 2023-24 ല്‍ 4.7% ഉയരും

വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഇന്ധന ഡിമാന്‍ഡ് 4.7 ശതമാനം വളരുമെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നതായി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (PPAC) വെബ്‌സൈറ്റിലെ പുതുക്കിയ കണക്കുകള്‍ പ്രകാരം 2023-24 ലെ ഇന്ധന ഉപഭോഗം 2229 ലക്ഷം ടണ്ണില്‍ നിന്ന് 2338 ലക്ഷം ടണ്ണായി ഉയരും.

ഗ്യാസോലിന്‍ ഡിമാന്‍ഡ്

പാസഞ്ചര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസോലിന്റെ ആഭ്യന്തര ഡിമാന്‍ഡ് 7.1 ശതമാനം വര്‍ധിച്ച് 378 ലക്ഷം ടണ്ണിലെത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം നിലവില്‍ ഇതിന്റെ ഉപഭോഗം 4.2 ശതമാനം വര്‍ധിച്ച് 906 കോടി ടണ്ണായിട്ടുണ്ട്. ഗ്യാസോലിന്റെ വില്‍പന ഫെബ്രുവരിയിലും ഉയര്‍ന്നാണ് നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

എല്‍പിജിയും വ്യോമയാന ഇന്ധനവും

പുതുക്കിയ കണക്കുകള്‍ പ്രകാരം വ്യോമയാന ഇന്ധനത്തിന്റെ ഉപഭോഗം 74 ലക്ഷം ടണ്ണില്‍ നിന്ന് 14 ശതമാനം വര്‍ധിച്ച് 86 ലക്ഷം ടണ്ണായി ഉയരും. അതേസമയം എല്‍പിജി ഡിമാന്‍ഡ് 1.7 ശതമാനം വര്‍ധിച്ച് 291 ദശലക്ഷം ടണ്ണായി ഉയരുമെന്നും പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ പുതുക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it