

ലോകബാങ്കിന്റെ 'മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷം 2020' സര്‍വേയില്‍ ഇന്ത്യക്ക് മുന്നേറ്റം. കഴിഞ്ഞ വര്‍ഷം റാങ്കിംഗില്‍ 77ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 14 സ്ഥാനങ്ങള്‍ മറികടന്ന് 63ാം റാങ്കിലെത്തി. 2014 ല്‍ 142 ാം സ്ഥാനത്തിരുന്ന ഇന്ത്യ 2019 ല്‍ 79 സ്ഥാനങ്ങള്‍ മറികടന്നാണ് 63 ലേക്കെത്തിയത്. മോദി സര്‍ക്കാരിന്റെ പരിഷ്‌കരണങ്ങള്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്‌തെന്നു സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബിസിനസ് തുടങ്ങുക, നിര്‍മാണാനുമതികള്‍ നേടുക, വൈദ്യുതി ലഭ്യത, ഭൂമി രജിസ്‌ട്രേഷന്‍, വായ്പാ ലഭ്യത, ന്യൂനപക്ഷ സംരംഭകരെ സംരക്ഷിക്കുക, നികുതി അടയ്ക്കല്‍, അതിര്‍ത്തി കടന്നുള്ള വ്യാപാരം, കരാര്‍ നടപ്പാക്കല്‍, പാപ്പരത്വം പരിഹരിക്കല്‍, ഒരു ബിസിനസ്സ് ആരംഭിക്കുക, നിര്‍മ്മാണ അനുമതികള്‍ കൈകാര്യം ചെയ്യുക, വൈദ്യുതി നേടുക, നികുതി അടയ്ക്കല്‍ എന്നിവയായിരുന്നു ഈ കാലയളവിലെ ഏറ്റവും സജീവമായ പരിഷ്‌കരണം. നിര്‍മ്മാണ അനുമതികള്‍ കൈകാര്യം ചെയ്യുന്നതിലും വൈദ്യുതി ലഭിക്കുന്നതിലും വരുത്തിയ പരിഷ്‌കാരങ്ങളും ഗുണം ചെയ്തുവെന്നാണ് ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യു.ഇ.എഫ്.) ആഗോള മത്സരാധിഷ്ഠിത സൂചികയില്‍ ഇന്ത്യ പിന്നിലേക്കെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്‍ഷം 68-ാം സ്ഥാനത്തേക്കാണ് താഴ്ന്നത്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ അന്തരീക്ഷം മെച്ചപ്പെടുത്തിയ മികച്ച സമ്പദ് വ്യവസ്ഥയുള്ള പത്ത് രാജ്യങ്ങളില്‍ നാലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളാണ്. ലോകമെമ്പാടുമുള്ള 115 രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ 294 പരിഷ്‌കരണ നടപടികളാണ് നടപ്പാക്കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തില്‍ ഈ രാജ്യങ്ങളില്‍ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കി. ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള പട്ടികയില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടിയ മികച്ച സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ഇവയാണ്- ന്യൂസിലാന്റ്, സിംഗപൂര്‍, ഹോങ്കോങ്, ഡെന്മാര്‍ക്ക്, റിപ്പബ്ലിക് ഓഫ് കൊറിയ, അമേരിക്ക, ജോര്‍ജിയ, ഇംഗ്ലണ്ട്, നോര്‍വേ, സ്വീഡന്‍.
ഓണ്‍ലൈന്‍ ബിസിനസ് പ്രോസസ്, ഇലക്ട്രോണിക്‌സ് ടാക്‌സ് ഫയലിംഗ് പ്ലാറ്റ് ഫോമുകള്‍, വസ്തുകൈമാറ്റത്തിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അതേസമയം, 26 രാജ്യങ്ങള്‍ ഈ മേഖലയില്‍ സ്വീകരിച്ച നടപടികള്‍ കാരണം വ്യവസായിക നടത്തിപ്പ് ചെലവേറിയതാക്കിയെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine