
2024 ല്‍ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍
വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കാമെന്ന മോദി സര്‍ക്കാരിന്റെ മോഹം
നിറവേറാന്‍ 2 വര്‍ഷം വൈകുമെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍
ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച്. ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക്
പ്രകാരം 2026ല്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറിലെത്തിയേക്കുമെന്ന്
സെന്റര്‍ തയ്യാറാക്കിയ 'വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിള്‍ 2020'
റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇന്ത്യ
2026ല്‍ ജര്‍മ്മനിയെ മറികടന്ന് നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന്
റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാനെ മറികടന്ന് 2034ല്‍ മൂന്നാമത്തെ വലിയ
സാമ്പത്തിക ശക്തിയാകാനും ഇന്ത്യക്കു കഴിയും. ഇന്ത്യ 2019ല്‍ ബ്രിട്ടനെയും
ഫ്രാന്‍സിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി.
അടുത്ത
15 വര്‍ഷം മൂന്നാം സ്ഥാനത്തിന് വേണ്ടി ഇന്ത്യയും ജപ്പാനും ജര്‍മ്മനിയും
തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നും ആത്യന്തിക വിജയം
ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം ആഗോള
സാമ്പത്തിക ഭൂപടത്തില്‍ അമേരിക്കയുടെയും ചൈനയുടെയും സ്വാധീനത്തിന് അടുത്ത
കാലത്തൊന്നും ഇളക്കംതട്ടില്ല.
ഇന്ത്യയുടെ
സാമ്പത്തിക വളര്‍ച്ചാനിരക്ക് സെപ്റ്റംബറില്‍ അവസാനിച്ച
സാമ്പത്തികപാദത്തില്‍ 4.5 ശതമാനമായത് തിരിച്ചടിയാണ്. കൂടുതല്‍ കരുത്തുറ്റ
സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍
പറയുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine