ക്രൂഡ്, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ വിന്‍ഡ്ഫാള്‍ ടാക്‌സ് ഉയര്‍ത്തി കേന്ദ്രം

പെട്രോളിയം, ക്രൂഡ് ഓയില്‍, വ്യോമയാന ഇന്ധനം എന്നിവയുടെ വിന്‍ഡ്ഫാള്‍ നികുതി ഉയര്‍ത്തി ഇന്ത്യ. പുതുക്കിയ കണക്കുകള്‍ പ്രകാരം അസംസ്‌കൃത എണ്ണയുടെ വിന്‍ഡ്ഫോള്‍ നികുതി ടണ്ണിന് 1,700 രൂപയില്‍ നിന്ന് 2,100 രൂപയായി ഉയര്‍ത്തി. ഡീസലിന്റെ കയറ്റുമതി നികുതി ലിറ്ററിന് 5 രൂപയില്‍ നിന്ന് 7.5 രൂപയായും വ്യോമയാന ഇന്ധനത്തിന്റെ വിന്‍ഡ്ഫാള്‍ നികുതി 1.5 രൂപയില്‍ നിന്ന് 4.5 രൂപയായും ഉയര്‍ത്തി.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പുറത്തിറക്കിയ പുതുക്കിയ നികുതി നിരക്ക് ഇന്ന് (ജനുവരി 3) മുതല്‍ പ്രാബല്യത്തില്‍ വന്നു.ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ കമ്പനികള്‍ക്കു അധികച്ചെലവ് ഇല്ലാതെ ലഭിച്ച വരുമാനത്തിനാണ് കേന്ദ്രം വിന്‍ഡ് ഫാള്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്.

അതായത് രാജ്യത്തെ വിപണിയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നതിനുപകരം ലാഭം നേടുന്നതിനായി സ്വകാര്യ റിഫൈനര്‍മാര്‍ വിദേശ വിപണികളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ജൂലൈയില്‍ രാജ്യം ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതിക്ക് മേല്‍ ഈ അധിക നികുതി ഏര്‍പ്പെടുത്തി.

Related Articles

Next Story

Videos

Share it