രാജ്യത്ത് പുതിയ സുരക്ഷാ മാനദണ്ഡങ്ങളും പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങളും വരുന്നു

സ്വന്തമായി വാഹന സുരക്ഷാ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (എന്‍സിഎപി) ഭാഗമായാണ് പുതിയ മനദണ്ഡങ്ങള്‍ അവതരിപ്പിക്കുക. ഗ്ലോബല്‍ എന്‍സിഎപി, യൂറോപ്യന്‍ എന്‍സിഎപി എന്നിവയെ അടിസ്ഥാനമാക്കി വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയുംസ്റ്റാര്‍ റേറ്റിംഗ് നല്‍കുകയും ചെയ്യുമെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യാഴാഴ്ച അറിയിച്ചത്.

എന്നാല്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്നതിന് കേന്ദ്രം സമയപരിധി നിശ്ചയിച്ചിട്ടില്ല. വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് പ്രധാന പരിഗണനയെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ട് സീറ്റുകളുള്ള പുതിയ വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കും. കാറിന്റെ പിന്‍സീറ്റില്‍ നടക്കിരിക്കുന്നവര്‍ക്ക് ഉള്‍പ്പടെ ത്രി പോയിന്റ് സേഫ്റ്റി ബെല്‍റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് സിസ്റ്റം (എഇബിഎസ് ) എന്നിവയും നിര്‍ബന്ധമാക്കും.
ഒരു വര്‍ഷം രാജ്യത്ത് ഏകദേശം 150,000 റോഡപകടങ്ങളാണ് നടക്കുന്നത്. ഇത് 3.1 ശതമാനം നഷ്ടമാണ് ജിഡിപിയില്‍ വരുത്തുന്നതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. സൈക്കിള്‍പോലുള്ള ചെറുവാഹനങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ഡ്രൈവറിനെ സഹായിക്കുന്ന ബ്ലൈന്‍ഡ് സ്‌പോട്ട് സിസ്റ്റവും കേന്ദ്രം അവതരിപ്പിക്കും. നിര്‍ദ്ദിഷ്ട ലൈന് പുറത്ത് വാഹനങ്ങള്‍ കടന്നാല്‍ അപായ സൂചന നല്‍കുന്ന ലൈന്‍ ഡിപാര്‍ച്ചര്‍ വാണിംഗ് സിസ്റ്റവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ ആസിഡുകള്‍ പോലുള്ള അപകടകരമായ ചരക്കുകളുടെ ഗതാഗതത്തിന് പുതിയ മാനദണ്ഡവും കേന്ദ്രം കൊണ്ടുവന്നേക്കും.


Related Articles

Next Story

Videos

Share it