നഴ്‌സുമാര്‍ക്ക് യു.എ.ഇയില്‍ ജോലി ലഭ്യത എളുപ്പമാക്കാന്‍ ധാരണ

ദന്തഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കമ്പനി സെക്രട്ടറിമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങിയവര്‍ക്ക് യു.എ.ഇയില്‍ ജോലി ലഭ്യത എളുപ്പമാക്കുന്നതിന് ഇന്ത്യ പരസ്പര അംഗീകാര കരാറില്‍ (mutual recognition agreements /MRAs)ഏര്‍പ്പെടുന്നു. പ്രൊഫഷണല്‍ യോഗ്യതകള്‍ പരസ്പരം അംഗീകരിക്കാനും ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര എളുപ്പത്തിലാക്കാനും രാജ്യങ്ങള്‍ സമ്മതിക്കുന്ന ഉടമ്പടിയാണ് എംആര്‍എ. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ/CEPA) കഴിഞ്ഞവര്‍ഷം പ്രാബല്യത്തില്‍ വന്നിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം മെച്ചപ്പെടുത്താനുള്ള ഈ കരാറിന്റെ ഭാഗമായാണ് പുതിയ നീക്കം.

തൊഴിലാളികള്‍ക്ക് ഇരുരാജ്യങ്ങളിലുടനീളം സേവനങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നതിന് പ്രൊഫഷണല്‍ വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള യോഗ്യതകള്‍ പരസ്പരം അംഗീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സെപയിലുണ്ട്.
തൊഴിലവസരങ്ങള്‍ കൂടും
ഇന്ത്യന്‍ പ്രവാസികളില്‍ 35 ശതമാനവും ഗള്‍ഫ് രാജ്യങ്ങളാണെന്നതിനാല്‍ ഈ കരാര്‍ നിര്‍ണായകമാണ്. പ്രൊഫഷണലുകള്‍ക്ക് നിയമതടസങ്ങളില്ലാതെ ഇരു രാജ്യങ്ങളിലും തൊഴില്‍ ചെയ്യാന്‍ ഇതു വഴിയൊരുക്കും. ഇരു രാജ്യങ്ങളും ത്മിലുള്ള വ്യാപാര നിക്ഷേപങ്ങള്‍ ഉയര്‍ത്താനും വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കാനും കരാര്‍ സഹായകമാകും.
സെപ നടപ്പായി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യയും യു.എ.ഇയുമായുള്ള എണ്ണ ഇതര വ്യാപാരം 5.8 ശതമാനം വര്‍ധിച്ച് 5050 കോടി ഡോളറായി (4.15 ലക്ഷം കോടി രൂപ). ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ ഉഭയകക്ഷി വ്യാപാരം 1,320 കോടി ഡോളറാണ്(1.08 ലക്ഷം കോടി രൂപ). മുന്‍ പാദത്തേക്കാള്‍ 16.3 ശതമാനം ഉയര്‍ച്ചനേടി.

Related Articles

Next Story

Videos

Share it