ആഗോള ആഘാതങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിജീവിക്കുന്നു: ശക്തികാന്ത ദാസ്

ആഗോള അനിശ്ചിതത്വങ്ങള്‍ക്കും ആഘാതങ്ങള്‍ക്കും ഇടയില്‍ മെച്ചപ്പെട്ട മൂലധനമുള്ള ബാങ്കിംഗ് മേഖല ഉപയോഗിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാമ്പത്തിക സ്ഥിരതയോടെ നിലകൊള്ളുന്നുവെന്ന് റിസര്‍വ് ബാങ്ക് (RBI) ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ബാങ്കിംഗ് ഇതര സാമ്പത്തിക മേഖലയും ഈ വെല്ലുവിളികളെ അതിജീവിച്ചതായും ആര്‍ബിഐയുടെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥ വെല്ലുവിളി നേരിടുന്നു. ഭക്ഷണവും ഊര്‍ജ വിതരണവും ബുദ്ധിമുട്ടിലാണ്. കടബാധ്യത പല വികസ്വര വിപണികളെയും വികസ്വര സമ്പദ് വ്യവസ്ഥകളെയും ഉറ്റുനോക്കുന്നു. ഇത്തരത്തില്‍ എല്ലാ സമ്പദ് വ്യവസ്ഥയും ഒന്നിലധികം വെല്ലുവിളികള്‍ നേരിടുകയാണെന്നും, അതേസമയം ഈ വെല്ലുവിളികള്‍ക്കിടയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രതിരോധം കാഴ്ച്ചവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അസാധാരണമായ ബാഹ്യ ആഘാതങ്ങളെ, പ്രത്യേകിച്ച് നീണ്ടുനില്‍ക്കുന്ന ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സഹജമായ പ്രതിരോധശേഷി സമ്പദ് വ്യവസ്ഥയെ സഹായിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കടുത്ത സമ്മര്‍ദ്ദ സാഹചര്യങ്ങളെപ്പോലും നേരിടാന്‍ ബാങ്കുകള്‍ക്ക് ഇന്ന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസിത സമ്പദ് വ്യവസ്ഥകളും വളര്‍ന്നുവരുന്ന വിപണിയും വികസ്വര സമ്പദ് വ്യവസ്ഥകളും ഗണ്യമായ ഉല്‍പാദന മാന്ദ്യം അനുഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ 2023 ല്‍ ആഗോള വളര്‍ച്ച 2.7 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ട് പ്രവചിച്ചു. 2021-ല്‍ 10.1 ശതമാനത്തില്‍ നിന്ന് ആഗോള വ്യാപാര അളവ് 2022-ല്‍ 4.3 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാത്രമല്ല 2022-ല്‍ പണപ്പെരുപ്പം 8.8 ശതമാനമായി ഉയരുമെന്ന പ്രവചനവും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര പണപ്പെരുപ്പത്തില്‍ മുന്‍നിര പണപ്പെരുപ്പം സിപിഐ പണപ്പെരുപ്പത്തെ സെന്‍ട്രല്‍ ബാങ്കിന്റെ സഹന പരിധിയായ 2-6 ശതമാനത്തിനിടയില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ബിഐയുടെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട് പറയുന്നു.

Related Articles
Next Story
Videos
Share it