

രാജ്യത്തെ മുന്‍നിര സലൂണ്‍ ബ്രാന്‍ഡായ നാച്വുറല്‍സിന്റെ (Naturals) പ്രാഥമിക ഓഹരിവില്പന രണ്ടുവര്‍ഷത്തിനകം നടന്നേക്കും. സഹസ്ഥാപകനായ സി.കെ കുമരവേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നാച്വുറല്‍സിന്റെ ഓഹരിവില്പനയുമായി ബന്ധപ്പെട്ട് റിലയന്‍സുമായി നടത്തിയ ചര്‍ച്ചകള്‍ പാളിയതായി സൂചന. ഇരുകൂട്ടര്‍ക്കും ഇടപാടുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ സാധിച്ചില്ലെന്നും ചര്‍ച്ചകളുടെ വേഗത കുറഞ്ഞുവെന്നും കുമരവേല്‍ വ്യക്തമാക്കിയിരുന്നു.
റിലയന്‍സുമായുള്ള ഇടപാടുകള്‍ ഫലപ്രാപ്തിയില്ലെത്താത്ത പക്ഷം 2028ഓടെ ഓഹരി വിപണിയിലേക്ക് കടക്കാനാണ് പദ്ധതിയെന്ന് കുമരവേല്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഒരു ഇവന്റിനിടെ റോയിട്ടേഴ്‌സിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
2022ലാണ് നാച്വുറല്‍സ്-റിലയന്‍സ് ചര്‍ച്ചകള്‍ ആദ്യം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. നാച്വുറല്‍സിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനായിരുന്നു റിലയന്‍സിന് താല്പര്യം. എന്നാല്‍ 49 ശതമാനത്തില്‍ കൂടുതല്‍ വിട്ടുനല്കില്ലെന്ന നിലപാടില്‍ നാച്വുറല്‍സ് ഉറച്ചുനിന്നു. ഇതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. റിലയന്‍സുമായുള്ള ചര്‍ച്ചകളില്‍ തിടുക്കമില്ലെന്നും മറ്റ് നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും കുമരവേല്‍ വ്യക്തമാക്കി.
രാജ്യമെങ്ങും 900ത്തിലധികം ഔട്ട്‌ലെറ്റുകള്‍ നാച്വുറല്‍സിനുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സലൂണ്‍ നെറ്റ്‌വര്‍ക്കുകളിലൊന്നാണ് കമ്പനി. ലാക്‌മെ, ഗീതാഞ്ജലി സലൂണ്‍സ് എന്നിവയാണ് മാര്‍ക്കറ്റില്‍ നാച്വുറല്‍സിന്റെ പ്രധാന എതിരാളികള്‍. രാജ്യത്തെ സലൂണ്‍ മേഖലയില്‍ ചെറുകിടക്കാരാണ് കൂടുതല്‍.
ലോകത്തെ നമ്പര്‍ വണ്‍ സലൂണ്‍ ചെയിനായി നാച്വറല്‍സിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് അടുത്തിടെ ധനംഓണ്‍ലൈനിന് നല്കിയ അഭിമുഖത്തില്‍ കുമരവേല്‍ വ്യക്തമാക്കിയിരുന്നു. ലോകവ്യാപകമായി 3,000 സലൂണുകളും 1,000 വനിതാ സംരംഭകരെയും സൃഷ്ടിക്കുകയും 50,000ത്തിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine