ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ക്ക് യുഎസ് വിപണിയിലേക്ക് സീറോ താരിഫ്? ഗോയലിന്റെ സൂചനയില്‍ കിറ്റെക്‌സും കുതിക്കുന്നു

ഇന്ത്യയും സമാനമായ ഒരു കരാര്‍ പരിഗണിക്കുമെന്ന് മന്ത്രി തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കമ്പനികള്‍ക്ക് യുഎസ് വിപണിയിലേക്ക് സീറോ താരിഫ്? ഗോയലിന്റെ സൂചനയില്‍ കിറ്റെക്‌സും കുതിക്കുന്നു
Published on

ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കമ്പനികള്‍ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തകള്‍ ഉടന്‍ വന്നേക്കുമെന്ന സൂചനയുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കയറ്റുമതിക്ക് യുഎസില്‍ സീറോ താരിഫില്‍ വിപണി പ്രവേശനം ലഭിച്ചേക്കുമെന്ന സൂചനയാണ് അദ്ദേഹം നല്കിയത്. നിലവില്‍ 18 ശതമാനമാണ് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ. കഴിഞ്ഞ ദിവസം യുഎസ് ബംഗ്ലാദേശുമായി കരാറില്‍ എത്തിയിരുന്നു.

19 ശതമാനം തീരുവയ്ക്ക് പുറമേ യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കോട്ടണ്‍ ഉപയോഗിച്ചാല്‍ തീരുവ ഇളവും യുഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ആശങ്കയറിയിച്ച് ഗാര്‍മെന്റ്‌സ് കമ്പനികള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.

ഇതിനു പിന്നാലെ ഗോയല്‍ ഗാര്‍മെന്റ്‌സ് കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ മീറ്റിംഗില്‍ വച്ച് ഇന്ത്യയ്ക്കും കൂടുതല്‍ ഇളവുകള്‍ ലഭിക്കുമെന്ന സൂചന മന്ത്രി നല്കിയത്. മാര്‍ച്ചില്‍ യുഎസുമായുള്ള കരാര്‍ ഒപ്പിടുമെന്നാണ് സൂചന.

ബംഗ്ലാദേശിന് ലഭിച്ചതു പോലൊരു തീരുവ ഇളവ് ഇന്ത്യയ്ക്കും ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. യുഎസില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയാണ് ഇന്ത്യന്‍ കമ്പനികള്‍ വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതെങ്കില്‍ യുഎസിലേക്ക് സീറോ താരിഫ് ഇളവ് ലഭിക്കും. അതിനാല്‍, യുഎസ് വിപണിയിലേക്കുള്ള പൂജ്യം തീരുവ പ്രവേശനം ബംഗ്ലാദേശിന് മാത്രമുള്ളതല്ല. ഇന്ത്യയും സമാനമായ ഒരു കരാര്‍ പരിഗണിക്കുമെന്ന് മന്ത്രി തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

കിറ്റെക്‌സും ഗാര്‍മെന്റ്‌സ് ഓഹരികളും കുതിക്കുന്നു

ഗാര്‍മെന്റ്‌സ് ഇന്‍ഡസ്ട്രിക്ക് ആവേശം പകരുന്ന വാര്‍ത്ത പുറത്തുവന്നത് കിറ്റെക്‌സ് അടക്കമുള്ള ഓഹരികളെ മുന്നേറ്റത്തിലേക്ക് നയിച്ചു. കിറ്റെക്‌സ് ഓഹരിവില ഉച്ചവരെ അഞ്ച് ശതമാനത്തിനടുത്ത് ഉയര്‍ന്നു. കഴിഞ്ഞ വ്യാപാര ദിനങ്ങളിലെല്ലാം ഓഹരിവില താഴുകയായിരുന്നു. മറ്റ് ഗാര്‍മെന്റ്‌സ് ഓഹരികളും കുതിപ്പിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com