മുഖ്യ വ്യവസായ രംഗത്ത് തളര്‍ച്ച; ക്രൂഡോയില്‍, വൈദ്യുതി ഉല്‍പാദനം കുറഞ്ഞു

രാജ്യത്ത് സാമ്പത്തിക രംഗത്ത് തളര്‍ച്ച വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയുമായി മേയില്‍ മുഖ്യ വ്യവസായ മേഖലയുടെ (core sector) വളര്‍ച്ച 4.3 ശതമാനമായി കുറഞ്ഞു. 2022 മേയില്‍ 19.3 ശതമാനമായിരുന്നു വളര്‍ച്ച.

ക്രൂഡോയില്‍, പ്രകൃതിവാതകം, വൈദ്യുതി ഉല്‍പാദനത്തിലുണ്ടായ കുറവാണ് ഇക്കുറി തിരിച്ചടിയായത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദന സൂചികയില്‍ (ഐ.ഐ.പി/IIP) 40.27 ശതമാനം പങ്കുവഹിക്കുന്നത് മുഖ്യ വ്യവസായ മേഖലയാണ്.

അതേസമയം, ഇക്കഴിഞ്ഞ ഏപ്രിലിലെ 4.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മേയിലെ വളര്‍ച്ചാനിരക്കില്‍ സ്ഥിരതയാണുള്ളത്.

എട്ട് വിഭാഗങ്ങള്‍
കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്.
ഇത്തവണ മേയില്‍ കല്‍ക്കരി 7.2 ശതമാനം, റിഫൈനറി ഉല്‍പന്നങ്ങള്‍ 2.8 ശതമാനം, വളം 9.7 ശതമാനം, സ്റ്റീല്‍ 9.2 ശതമാനം, സിമന്റ് 15.5 ശതമാനം എന്നിങ്ങനെ ഉല്‍പാദന വളര്‍ച്ച കുറിച്ചു.
ക്രൂഡോയില്‍ 1.9 ശതമാനം, പ്രകൃതിവാതകം 0.3 ശതമാനം, വൈദ്യുതി 0.3 ശതമാനം എന്നിങ്ങനെ ഉല്‍പാദനക്കുറവും നേരിട്ടു.
Related Articles
Next Story
Videos
Share it