ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നു; ആശങ്കയില്ലെന്ന് വിദഗ്ധര്‍

റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ) .കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി (സി.എ.ഡി) 2023-24ലെ ആദ്യ പാദത്തിലെ 1.3 ബില്യണ്‍ ഡോളറില്‍ നിന്ന് 9.2 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. അതേസമയം മുന്‍ സമ്പത്തിക വര്‍ഷത്തിലെ 17.9 ബില്യണ്‍ ഡോളറില്‍ നിന്ന് ഇത് പകുതിയായി കുറഞ്ഞിട്ടുണ്ട്.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യവും കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യം തമ്മിലുള്ള വ്യത്യാസമാണ് കറണ്ട് അക്കൗണ്ട് കമ്മി. രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നത് ദുര്‍ബലമാകുന്ന സമ്പദ്‌വ്യവസ്ഥയെയാണ് കാണിക്കുന്നത്.

ആശങ്കപ്പെടുന്നില്ലെന്ന് വിദഗ്ധര്‍

ഉയര്‍ന്ന എണ്ണ വിലയാണ് കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതിന് പ്രധാന കാരണമെന്നും എന്നാല്‍ ഇതില്‍ ആശങ്കപ്പെടുന്നില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി. കറണ്ട് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ കാരണമായ മറ്റൊരു ഘടകം വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്ന പണമയയ്ക്കലിലെ ഇടിവാണ്. ഒന്നാം പാദത്തില്‍ നിന്ന് പണമയയ്ക്കല്‍ 1.4% കുറഞ്ഞ് 14.47 ബില്ല്യണ്‍ ഡോളര്‍ രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്കില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

Related Articles
Next Story
Videos
Share it