
ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന ബോളിവുഡ് താരം ആരായിരിക്കും? ഷാരൂഖ് ഖാന്‍ അല്ലെങ്കില്‍ സല്‍മാന്‍ ഖാന്‍ എന്നാണോ പറയാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ തെറ്റി. സാക്ഷാല്‍ അമിതാഭ് ബച്ചനാണ് ഈ നേട്ടത്തിനുടമ. 81 കാരനായ അമിതാഭ് ബച്ചന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 350 കോടി രൂപയുടെ വരുമാനം. ഇതുവഴി അദ്ദേഹം നികുതി ഇനത്തില്‍ അടയ്‌ക്കേണ്ടി വന്നത് 120 കോടി രൂപ. തൊട്ട് മുന്‍ വര്‍ഷം ഇത് 71 കോടി രൂപയായിരുന്നു. അതായത് ഒരു വര്‍ഷം കൊണ്ട് 69 ശതമാനം വര്‍ധന.
സിനിമകള്‍, ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്, രണ്ട് ദശാബ്ദത്തിലധികമായി അവതരിപ്പിച്ചുവരുന്ന കോന്‍ ബനേഗ ക്രോര്‍പതി എന്ന ഗെയിം ഷോ എന്നിവയില്‍ നിന്നാണ് അമിതാഭ് ബച്ചന്റെ വരുമാനം.
സാമ്പത്തിക അച്ചടക്കത്തിന്റെ കാര്യത്തില്‍ പേരെടുത്തിട്ടുള്ള അമിതാഭ് ബച്ചന്‍ കരിയറില്‍ ഉടനീളം സ്ഥിരമായ നികുതി അടച്ചു വരുന്ന ആളാണ്. മാര്‍ച്ച് 15നാണ് അവസാന നികുതി നികുതി ഗഡുവായ 52.5 കോടി രൂപ അടച്ചത്.
81ലെത്തി നില്‍ക്കുമ്പോഴും അവസരങ്ങള്‍ക്ക് ഒരു കുറവുമില്ല. അടുത്തിടെ രജനീകാന്ത് നായകനായ തമിഴ് പടം വേട്ടയ്യനിലും കല്‍ക്കി 2898 എ.ഡിയിലും അഭിനയിച്ചിരുന്നു. കോന്‍ ബനേഗ ക്രോര്‍പതിയുടെ 16ലും അവതാരകനായി എത്തുമെന്നാണ് അറിയുന്നത്.
ബോളിവുഡിന്റെ കിംഗ് ഖാനെ മറികടന്നാണ് അമിതാഭ് ബച്ചന്‍ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്‍ 92 കോടി രൂപയുടെ നികുതി അടച്ചാണ് ഈ സ്ഥാനം കരസ്ഥമാക്കിയത്. എന്നാല്‍ ഇത്തവണ അമിതാഭ് ബച്ചന്‍ അത് മറികടന്നത് 30 ശതമാനം അധികം അടച്ചാണ്. സെലിബ്രിറ്റി ടാക്‌സ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാന്‍ ഇത്തവണ.
തമിഴ് നടന്‍ വിജയ് ആണ് ലിസ്റ്റില്‍ ഇടം പിടിച്ച മറ്റൊരു സെലിബ്രിറ്റി. 80 കോടിയാണ് നികുതി ഇനത്തില്‍ അടച്ചത്. 75 കോടി രൂപ നികുതി അടച്ചുകൊണ്ട് സല്‍മാന്‍ ഖാനും തൊട്ടു പിന്നാലെയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine