രാജ്യത്തെ ആളോഹരി ജിഡിപി 1,96,716 രൂപയെത്തുമെന്ന് പ്രതീക്ഷ: എസ്ബിഐ

രാജ്യത്തിന്റ ആളോഹരി മൊത്ത ആഭ്യന്തര ഉല്‍പാദനം (Per capita GDP) 2012 സാമ്പത്തിക വര്‍ഷത്തിലെ 71,609 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 10.6 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (CAGR) 1,96,716 രൂപയിലെത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) സാമ്പത്തിക ഗവേഷണ റിപ്പോര്‍ട്ടായ ഇക്കോറാപ്പ് (Ecowrap). നിലവിലെ വിലയില്‍ ആളോഹരി ജിഡിപി 2023 സാമ്പത്തിക വര്‍ഷത്തില്‍ 25,218 രൂപ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

വ്യക്തിഗത ഉപഭോഗം

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത ഉപഭോഗം (Private final consumption expenditure) 14.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 164 ലക്ഷം കോടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഒരു ദശാബ്ദത്തിനിടയില്‍ 2021 സാമ്പത്തിക വര്‍ഷത്തിലാണ് 57,728 കോടി രൂപ രേഖപ്പെടുത്തികൊണ്ട് ഇത് ആദ്യമായി കുറഞ്ഞതെന്ന് എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യ കാന്തി ഘോഷ് പറഞ്ഞു. പിന്നീട് ഇത് 2022 ല്‍ 10 ശതമാനത്തിലധികം മെച്ചപ്പെട്ട് 63,595 കോടി രൂപയായി.

വിവിധ മേഖലയില്‍ ഉയര്‍ച്ച

അതേസമയം, കൃഷി, ഉല്‍പ്പാദനം, വൈദ്യുതി, വ്യാപാരം, ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ്, പൊതുഭരണം, മറ്റ് സേവന മേഖലകള്‍ എന്നിവയിലെ മൊത്ത മൂലധന രൂപീകരണം (Gross capital formation) കോവിഡ് സമയത്ത് ഇടിഞ്ഞതിന് ശേഷം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയതായും ഇക്കോറാപ്പ് റിപ്പോര്‍ട്ട് പറയുന്നു.


Related Articles

Next Story

Videos

Share it