സേവന മേഖല; കയറ്റുമതിയിലും ഇറക്കുമതിയിലും ഇടിവ്

ഒക്ടോബറില്‍ ഇന്ത്യയുടെ സേവന കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കി. ഒക്ടോബറിലെ സേവന കയറ്റുമതി 25.38 ബില്യണ്‍ ഡോളറാണ്. എന്നാല്‍ സെപ്റ്റംബറില്‍ ഇത് 28.03 ബില്യണ്‍ ഡോളറായിരുന്നു. സേവന ഇറക്കുമതി സെപ്റ്റംബറിലെ 16.12 ബില്യണ്‍ ഡോളറില്‍ നിന്ന് ഒക്ടോബറില്‍ 13.49 ബില്യണ്‍ ഡോളറായി കുറഞ്ഞു.

സമീപകാലത്ത് ഉയര്‍ന്ന പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച, കുതിച്ചുയരുന്ന ഊര്‍ജ വില, ഇന്ത്യയുടേതുള്‍പ്പെടെ ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം ഇന്ത്യന്‍ ഇറക്കുമതി, കയറ്റുമതി മേഖലകളെ നേരിട്ട് നേരിട്ട് സ്വാധീനിച്ചു. അതേസമയം വാര്‍ഷികാടിസ്ഥാനത്തില്‍ സേവന കയറ്റുമതിയും ഇറക്കുമതിയും യഥാക്രമം 24.6 ശതമാനവും 15.9 ശതമാനവും ഉയര്‍ന്നു.

ഇറക്കുമതിയില്‍ ഇടിവുണ്ടായപ്പോഴും സേവന കയറ്റുമതി മെച്ചപ്പെട്ട വളര്‍ച്ച ആദ്യം നിലനിര്‍ത്തിയിരുന്നു. നിലവിലെ ഈ പ്രതിമാസ ഡാറ്റ താല്‍ക്കാലികമാണ്. പാദ അടിസ്ഥാനത്തില്‍ ബാലന്‍സ് ഓഫ് പേയ്മെന്റ് (BoP) ഡാറ്റ പുറത്തുവിടുമ്പോള്‍ ഇത് പുനരവലോകനത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്.

Related Articles
Next Story
Videos
Share it