സമയമെടുക്കും, കരാര്‍ ഒപ്പിട്ടെന്നു കരുതി നാളെ മുതല്‍ യൂറോപ്യന്‍ സാധനങ്ങള്‍ക്ക് വില കുറയില്ല; വെല്ലുവിളികളും ഏറെ

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ വലിയ അവസരങ്ങള്‍ തുറക്കുമ്പോഴും, ചില മേഖലകള്‍ക്ക് വെല്ലുവിളികളും സൃഷ്ടിക്കുന്നു. യൂറോപ്യന്‍ ഉല്‍പന്നങ്ങളില്‍ വിലക്കുറവ് ലഭിക്കാം. എന്നാല്‍ ഗുണഫലം പൂര്‍ണമായി കിട്ടാന്‍ സമയം എടുക്കും
16th India-EU Summit held in New Delhi, led by Prime Minister Shri Narendra Modi, President of the European Council, H.E. Mr. Antonio Costa & President of the European Commission, H.E. Ms. Ursula von der Leyen
16th India-EU Summit held in New Delhi, led by Prime Minister Shri Narendra Modi, President of the European Council, H.E. Mr. Antonio Costa & President of the European Commission, H.E. Ms. Ursula von der LeyenMinistry of External Affairs, Govt of India
Published on

ഇന്ത്യയും 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനും (EU) തമ്മിലുള്ള ദീര്‍ഘകാല ചര്‍ച്ചകള്‍ക്ക് ഒടുവില്‍ നിര്‍ണായകമായ സ്വതന്ത്ര വ്യാപാര കരാര്‍ (FTA) യാഥാര്‍ഥ്യമായി. ആഗോള ആഭ്യന്തര ഉല്‍പാദനത്തിന്റെ നാലിലൊന്നും യൂറോപ്യന്‍ യൂണിയന്റെ സംഭാവനയാണ്. ട്രംപിന്റെ വ്യാപാര ചുങ്ക ഭീഷണികളെ സമര്‍ഥമായി പ്രതിരോധിക്കാന്‍ കൂടി അവസരമൊരുക്കുന്ന വിധം, ഈ കൂട്ടായ്മയുമായി ഇന്ത്യ ഒപ്പിടുന്ന ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണിത്. ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ബൗദ്ധികസ്വത്ത്, പരിസ്ഥിതി-സുസ്ഥിരത മാനദണ്ഡങ്ങള്‍ തുടങ്ങിയ മേഖലകളാണ് കരാറിന്റെ പരിധിയില്‍ വരുന്നത്.

നിയമപരമായ പരിശോധനയും (legal scrubbing) ഇന്ത്യയിലും യൂറോപ്യന്‍ പാര്‍ലമെന്റിലും അംഗരാജ്യങ്ങളിലുമുള്ള അംഗീകാരവും പൂര്‍ത്തിയായതിന് ശേഷം മാത്രമേ കരാര്‍ പ്രാബല്യത്തില്‍ വരൂ. നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം 2027ല്‍ കരാര്‍ നടപ്പിലാകാനാണ് സാധ്യത. പല മേഖലകളിലും തീരുവ ഇളവ് ഘട്ടംഘട്ടമായായിരിക്കും.

ഇന്ത്യയ്ക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങള്‍

കയറ്റുമതി വിപണി വിപുലീകരണം: ടെക്‌സ്‌റ്റൈല്‍സ്, തുകല്‍ ഉല്‍പന്നങ്ങള്‍, ജെംസ് ആന്‍ഡ് ജ്വല്ലറി, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിങ് ഉല്‍പ്പന്നങ്ങള്‍, ഐടി-സേവനങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ മേഖലകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിപണിയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കാനാകും. ഇന്ത്യന്‍ കയറ്റുമതികളുടെ വലിയൊരു പങ്ക് തീരുവയില്ലാതെ യൂറോപ്പിലേക്ക് കടക്കുമെന്നതാണ് പ്രതീക്ഷ.

സേവനമേഖലയ്ക്ക് ശക്തി: ഐടി, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍, പ്രഫഷണല്‍ സേവനങ്ങള്‍, ടെലികോം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

നിക്ഷേപവും സാങ്കേതിക കൈമാറ്റവും: യൂറോപ്യന്‍ കമ്പനികളില്‍ നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപവും നൂതന സാങ്കേതികവിദ്യകളും എത്താന്‍ കരാര്‍ സഹായകമാകും. 'മേക് ഇന്‍ ഇന്ത്യ' പോലുള്ള പദ്ധതികള്‍ക്ക് ഇത് പിന്തുണയാകും.

വാണിജ്യ വൈവിധ്യം: യുഎസ്, ചൈന തുടങ്ങിയ വിപണികളിലേക്കുള്ള ആശ്രയം കുറച്ച്, യൂറോപ്യന്‍ വിപണിയിലേക്കുള്ള ഇന്ത്യയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ഈ കരാര്‍ സഹായിക്കും.

Press Statements/MoUs Exchange
Press Statements/MoUs ExchangeMEA

ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍

യൂറോപ്യന്‍ ഇറക്കുമതികളുടെ സമ്മര്‍ദ്ദം: ഓട്ടോമൊബൈല്‍, മെഷിനറി, കെമിക്കല്‍സ്, ആഡംബര ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ യൂറോപ്പില്‍ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതികള്‍ ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് മത്സര സമ്മര്‍ദ്ദം സൃഷ്ടിക്കാം.

യൂറോപ്യന്‍ മാനദണ്ഡങ്ങളുടെ ചെലവ്: പരിസ്ഥിതി, സുരക്ഷ, കെമിക്കല്‍ നിയന്ത്രണം, ഭക്ഷ്യഗുണനിലവാരം തുടങ്ങിയ യൂറോപ്യന്‍ യൂണിയന്റെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ചെറുകിട ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ചെലവേറിയതാകാം.

കാര്‍ഷിക മേഖലയില്‍ പരിമിത നേട്ടം: അരി, പാല്‍, പഞ്ചസാര തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ കര്‍ഷകര്‍ക്ക് നേരിട്ട് വലിയ വിപണി തുറക്കുമെന്ന പ്രതീക്ഷ പരിമിതമാണ്.

ഏതിനൊക്കെ വില കുറയും?

കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം, ഘട്ടംഘട്ടമായി, താഴെപ്പറയുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് പ്രതീക്ഷിക്കാം:

  • യൂറോപ്യന്‍ വൈന്‍, ബിയര്‍, ഒലീവ് ഓയില്‍, പ്രോസസ്ഡ് ഫുഡ്

  • ലക്ഷ്വറി കാറുകളും പ്രീമിയം വാഹനങ്ങളും - ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ കുറയുന്നതോടെ വില താഴാന്‍ സാധ്യത

  • മെഡിക്കല്‍ ഉപകരണങ്ങള്‍, വ്യാവസായിക മെഷിനറി, പ്രത്യേക ഇലക്ട്രോണിക് ഉപകരണങ്ങള്‍

എന്നാല്‍ വിലക്കുറവ് ഉടന്‍ ഉണ്ടാകണമെന്നില്ല; പല ഉല്‍പന്നങ്ങളിലും തീരുവ കുറവ് പല വര്‍ഷങ്ങളിലായാണ് നടപ്പാക്കുക.

ഏതിനൊക്കെ വില കുറയാന്‍ ഇടയില്ല?

  • അരി, പാല്‍ ഉല്‍പന്നങ്ങള്‍, പഞ്ചസാര പോലുള്ള അടിസ്ഥാന കാര്‍ഷിക ഉല്‍പന്നങ്ങള്‍

  • ദൈനംദിന ആവശ്യ സാധനങ്ങള്‍ - ഇവയില്‍ നേരിട്ടുള്ള മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്

ചില മേഖലകളില്‍ ആഭ്യന്തര വ്യവസായങ്ങള്‍ പുതിയ മത്സരം നേരിടുന്നതിനാല്‍, ചെലവ് ക്രമീകരണങ്ങളുടെ ഭാഗമായി വിലയില്‍ ചെറിയ ഉയര്‍ച്ച പോലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Chief Guests President of the European Council, H.E. Mr. Antonio Costa and President of the European Commission, H.E. Ms. Ursula von der Leyen attended the ‘At Home’ Reception hosted by President Smt. Droupadi Murmu at Rashtrapati Bhavan on the occasion of the celebrations of the 77th Republic Day
Chief Guests President of the European Council, H.E. Mr. Antonio Costa and President of the European Commission, H.E. Ms. Ursula von der Leyen attended the ‘At Home’ Reception hosted by President Smt. Droupadi Murmu at Rashtrapati Bhavan on the occasion of the celebrations of the 77th Republic DayMEA

കരാര്‍ പ്രാബല്യത്തില്‍ വരുന്നത് എപ്പോള്‍?

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ 2026ല്‍ പ്രഖ്യാപിച്ചെങ്കിലും, നിയമപരവും ഭരണപരവുമായ നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. അതിനുശേഷം മാത്രമേ കരാര്‍ പ്രാബല്യത്തില്‍ വരൂ. നിലവിലെ സൂചനകള്‍ പ്രകാരം 2027ല്‍ കരാര്‍ നടപ്പിലാകാനും, തീരുവക്കുറവുകള്‍ ഘട്ടംഘട്ടമായി പ്രാബല്യത്തില്‍ വരാനുമാണ് സാധ്യത.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com