ജല്‍ജീവന്‍ മിഷന്‍: ഇതു വരെ നല്‍കിയത് 4 കോടി കണക്ഷനുകള്‍

രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജല്‍ ജീവന്‍ മിഷന്‍ വഴി രാജ്യത്തെ നാലു കോടി വീടുകളില്‍ കുടിവെള്ളം എത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 7.24 കോടി ഗ്രാമീണ വീടുകളില്‍ ടാപ്പുകള്‍ വഴി കുടിവെള്ളം എത്തിക്കാനായെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു. ആകെ ഗ്രാമീണ വീടുകളുടെ 38 ശതമാനം വരുമിത്. എല്ലാ വീടുകളിലും കുടിവെള്ളമെത്തിച്ച് ഗോവ പദ്ധതി പൂര്‍ത്തിയാക്കി. തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍ തുടങ്ങിയവയും പിന്നാലെ 100 ശതമാനത്തിലെത്തി. 2024 നകം എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുകയാണ് 2019 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ലക്ഷ്യം.

കേരളത്തില്‍ 6.55 ശതമാനം വീടുകളിലാണ് പദ്ധതി പ്രകാരം കുടിവെള്ളം എത്തിച്ചിരിക്കുന്നത്. ഇതോടെ 31.33 ശതമാനം വീടുകളിലും കുടിവെള്ളമെത്തിക്കാനായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it