Begin typing your search above and press return to search.
തൊഴിലവസരങ്ങള്‍ കൂടും, എല്ലാ വീട്ടിലും ലാപ്‌ടോപ്; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തുമെന്നു ബജറ്റില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. 2021 ഏപ്രില്‍ മുതല്‍ ആകും പുതുക്കിയ പെന്‍ഷന്‍ പ്രാബല്യത്തില്‍ വരുക. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കുള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴിലവസരങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 2500 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വരും, ഇതിലൂടെ 20000 തൊഴിലവസരങ്ങളും ഉറപ്പാക്കും, മന്ത്രി പറഞ്ഞു.
തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. 20 ലക്ഷംപേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ജോലിയാണ് ലക്ഷ്യമിടുന്നത്. കംപ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പ ഒരുക്കും. രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കുന്ന വായ്പാ പദ്ധതി ആയിരിക്കും ഇത്. അതേസമയം ജോലി നഷ്ടപ്പെട്ടാല്‍ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാല്‍ മതിയാകും. ഈ പദ്ധതിക്ക് 2021 ഫെബ്രുവരിയില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
ഇന്റര്‍നെറ്റ് ഹൈവേ ആരുടെയും കുത്തകയല്ലെന്നും മന്ത്രി. 50 ലക്ഷം പേര്‍ക്ക് നൈപുണ്യ വികസന പദ്ധതി. സര്‍വകലാശാലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ വരും. 2021-22 വര്‍ഷത്തില്‍ എട്ട് വര്‍ഷം തൊഴില്‍ സൃഷ്ടിക്കും. ആരോഗ്യവകുപ്പില്‍ 4000 തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം പേര്‍ക്ക് കൂടി പഠിക്കാനുള്ള അധിക സൗകര്യം ഒരുക്കും. ബിപിഎല്ലുകാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്.
Next Story
Videos