വെറും ഊഹാപോഹം, 1000 രൂപ നോട്ട് തിരിച്ചുവരില്ലെന്ന് റിസര്‍വ് ബാങ്ക്

1000 രൂപയുടെ കറന്‍സി നോട്ടുകള്‍ വീണ്ടും പുറത്തിറക്കാനുള്ള തീരുമാനം തള്ളി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അത് ഊഹാപോഹമാണെന്നും 1000 രൂപ നോട്ട് തിരിച്ചുവരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അങ്ങനെയൊരു തീരുമാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂരിഭാഗവും തിരിച്ചെത്തും

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. ഈ നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ നിയമസാധുതയുള്ളതായി തുടരും. അതിനാല്‍ ഈ തീയതിക്കുള്ളില്‍ അവ മാറ്റിയെടുക്കാനാകും. സെപ്തംബര്‍ 30-നകം 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

കറന്‍സി നോട്ടുകള്‍ പിന്‍വലിക്കല്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന ആഘാതം നാമമാത്രമായിരിക്കുമെന്ന് ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. 2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. ഈ നോട്ട് നിരോധനത്തിന് ശേഷം ഇതേ മാസമാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.

Related Articles

Next Story

Videos

Share it