

സംസ്ഥാനത്തെ നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും യാത്ര പൂര്‍ണമായും സൗജന്യമാക്കി സംസ്ഥാന ഗതാഗതവകുപ്പ് ഉത്തരവിറക്കി. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും യാത്ര സൗജന്യം; നവംബര്‍ ഒന്നുമുതല്‍ സൗജന്യയാത്ര ആസ്വദിക്കാം. സംസ്ഥാനത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ കുട്ടികളാണ് ഈ ആനുകൂല്യത്തിന് അര്‍ഹര്‍.
ദാരിദ്ര്യം ഇല്ലാതാക്കാന്‍
സംസ്ഥാനത്ത് 5 വര്‍ഷത്തിനകം ദാരിദ്ര്യം തുടച്ചുനീക്കുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യത്തിന് സൗജന്യ ബസ് യാത്ര. ഭക്ഷണം, വാസസ്ഥലം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് അതിദരിദ്രരായ 64,000ഓളം കുടുംബങ്ങളെ കണ്ടെത്തിയത്. മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അതിദരിദ്രര്‍ കൂടുതല്‍. കോട്ടയത്താണ് ഏറ്റവും കുറവ്.
Read DhanamOnline in English
Subscribe to Dhanam Magazine