സര്‍ക്കാര്‍ കാര്‍ വാങ്ങില്ല, വാടക വാഹനങ്ങളെ ആശ്രയിക്കുമെന്ന് മന്ത്രി

സര്‍ക്കാര്‍ കാര്‍ വാങ്ങില്ല, വാടക വാഹനങ്ങളെ ആശ്രയിക്കുമെന്ന് മന്ത്രി
Published on

വറുതിയുടെ നാളുകളിലും അധിക ചെലവ് നിയന്ത്രിക്കാനാകാത്തതാണ് കേരളം നിലവില്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന വിമര്‍ശനത്തെ പുച്ഛിച്ചുതള്ളാതെ ഏതാനും രചനാത്മക നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു ധനമന്ത്രി ടിഎം തോമസ് ഐസക്. 1500 കോടി രൂപ ലാഭിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങളാണിവയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

ചെലവു ചുരുക്കലും അധിക ചെലവ് നിയന്ത്രിക്കാനുള്ള നടപടികളും ഉള്‍ക്കൊള്ളുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലേത്. അധിക ചെലവ് നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള പ്രഖ്യാപനങ്ങളിലൂടെ അത്ഭുത ഫലങ്ങളുണ്ടാക്കാനാണ് മന്ത്രിയുടെ നീക്കം.ക്ഷേമ പെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കി 700 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നികുതി പിരിവ് ഊര്‍ജ്ജിതമാക്കും. അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങള്‍ നിരീക്ഷിക്കും. ഇ വേ ബില്ലിംഗ് കാര്യക്ഷമമാക്കും. 13000 കോടി വാറ്റ് കുടിശിക പിരിച്ചെടുക്കും. ഇതിനായി വന്‍ ഇളവുകളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സര്‍ക്കാര്‍

കാറുകള്‍ വാങ്ങിക്കൂട്ടുന്ന പ്രവണതയ്ക്കു തടയിടുമെന്നതാണ് മറ്റൊരു

പ്രഖ്യാപനം. പുതിയ കാറുകള്‍ വാങ്ങില്ല. പകരം മാസവാടകക്ക് കാറുകള്‍

എടുക്കും. ആയിരം കാറുകള്‍ വാടകയ്ക്ക് എടുത്താല്‍ ഏഴര കോടി എന്ന നിലയ്ക്കാണ്

ഒരു വര്‍ഷം ലാഭം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ജീവനക്കാരുടെ

അധിക തസ്തികയില്‍ പുനര്‍ വിന്യാസ നടപടികള്‍ നടപ്പാക്കും.സര്‍ക്കാര്‍

അറിയാതെ അധ്യപകരുടെ അനാവശ്യ തസ്തിക ഉണ്ടാക്കിയാല്‍ അത് അനുവദിക്കില്ല. 

എയ്ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാര്‍ അറിയാതെ അധ്യാപക നിയമനം നടത്താന്‍

കഴിയാത്ത വിധം കെഇആര്‍ പരിഷ്‌കരിക്കും. 17614 തസ്തികകള്‍ സര്‍ക്കാര്‍

നികത്തി. ചരക്ക് സേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിപ്പിക്കുന്നവര്‍ക്ക്

സ്വദേശത്തേക്ക് ഓപ്ഷന്‍ നല്‍കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com