'ബജറ്റ് നിര്‍ദേശങ്ങള്‍ ഗുണകരമാണെങ്കിലും മലബാറിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല';വിവിധ സംഘടനകള്‍

'ബജറ്റ് നിര്‍ദേശങ്ങള്‍  ഗുണകരമാണെങ്കിലും മലബാറിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല';വിവിധ സംഘടനകള്‍
Published on

2020 സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങള്‍ പലതും ഗുണകരമാണെങ്കിലും മലബാറിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് വിവിധ സംഘടനകള്‍ അബിപ്രായപ്പെട്ടു. മാത്രമല്ല, പ്രതിസന്ധിയിലായ റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ, വാഹന വില്‍പ്പന മേഖല കൂടുതല്‍ പ്രതിസന്ധിയിലാകും എന്നും മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വ്യാപാര- വ്യവസായ വികസന ചെറുകിട കെട്ടിട ഉടമ സംഘടനകളുടെ സംസ്ഥാന ബജറ്റ് അവലോകന യോഗം വ്യക്തമാക്കി.

സാമ്പത്തിക അച്ചടക്കം പാലിക്കാനും ക്ഷേമ പദ്ധതിയില്‍ നിന്നും സമ്പന്നരെ ഒഴിവാക്കുന്നതിനും വിവിധ വകുപ്പുകളിലെ അധിക ജീവനക്കാരെ പുനര്‍ വിന്യസിപ്പിക്കുന്നതും ഒന്നിലധികം പെന്‍ഷന്‍ നിയന്ത്രണം, ചെലവു ചുരുക്കല്‍ എന്നിവയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഉപകരിക്കുമെന്നും യോഗം വിലയിരുത്തി.

കുടിശ്ശികകള്‍ക്ക് ആംനസ്റ്റി സ്‌കീം ഉദാരവത്കരണം വ്യാപാരികള്‍ക്ക് ഗുണകരമാണെങ്കിലും വാറ്റ് കുടിശ്ശിക ഉള്‍പ്പെടെയുള്ള 12 ഇന കര്‍മ്മ പദ്ധതിയില്‍ 75% ദുരുപയോഗപ്പെടുത്തുമോ എന്ന് വ്യാപാര സംഘടന പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു. മുന്‍പൊന്നും നേരിട്ടിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിലൂടെ വ്യാപാര വ്യവസായ മേഖല മുന്നോട്ട് പോകുമ്പോഴും കരകയറാനുള്ള നിര്‍ദേശങ്ങളൊന്നും നല്‍കാതെ കേരള ബജറ്റ് 2020 കടന്നു പോകുന്നതിലെ ആശങ്കയും അവര്‍ പ്രകടിപ്പിച്ചു.

യോഗത്തില്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ & ഓള്‍ കേരള കണ്‍സ്യൂമര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ ഷെലിയാര്‍ സി.ഇ ചാക്കുണ്ണി എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് എം.വി മാധവന്‍, ഖജാന്‍ജി എം.വി കുഞ്ഞാമു, സെക്രട്ടറി പി.ഐ അജയന്‍, ഓള്‍ കേരള കണ്‍സ്യൂമര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.സി മനോജ്, നിയമോപദേഷ്ടാവ് അഡ്വ. എം.കെ അയ്യപ്പന്‍, ഡിസ്ട്രിക്റ്റ് മെര്‍ച്ചന്റ് അസോസിയേഷന്‍ ജന. സെക്രട്ടറി ജോഷി പോള്‍ പി, സെക്രട്ടറി കുന്നത്ത് അബൂബക്കര്‍, അഖിലേന്ത്യാ സോപ്പ് നിര്‍മാണ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീകല മോഹന്‍, സെക്രട്ടറി കെ.മോഹനന്‍ കുമാര്‍, സ്‌മോള്‍ സ്‌കെയ്ല്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി ഹാഷിം, സെക്രട്ടറി എ.ഹമീദ്, എന്‍. ഇ ബാലകൃഷ്ണമാരാര്‍, സി.വി ജോസി, സി. അബ്ദു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com