

കേരളത്തിന്റെ വേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ യഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി തോമസ് ഐസക്. ആകാശസര്‍വ്വേ പൂര്‍ത്തിയായി. അലൈന്‍മെന്റ് നിര്‍ണയം തുടരുന്നു.കേരളത്തിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടായിരിക്കും ഇതെന്ന് ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കാസര്‍കോട് യാത്രാ സമയം 4 മണിക്കൂര്‍ ആക്കി കുറയ്ക്കുന്ന റെയില്‍ പാത മാത്രമല്ല സില്‍വര്‍ലൈന്‍. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണിത്. പല അന്താരാഷ്ട്ര ഏജന്‍സികളും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2020-ല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കും.
സില്‍വര്‍ലൈനിലൂടെ യാത്രക്കാര്‍ക്ക് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താം. 2025-ല്‍ 67740 ദിവസയാത്രക്കാരും 2051 ല്‍ 1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവും. പത്ത് പ്രധാന സ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും രാത്രിസമയങ്ങളില്‍ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനും പാത മാറ്റിവയ്ക്കും.ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം പ്രതീക്ഷിക്കുന്നു.
ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വളരെ ചെറിയ പലിശയില്‍ 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കും. കേരളത്തിലെ ഗതാഗതത്തിന്റെ 97 ശതമാനവും റോഡ് വഴിയാണ്. ജലപാത-റെയില്‍വേ വികസനത്തിലൂടെ ഇതിനു മാറ്റം വരുത്തുകയാണു ലക്ഷ്യം
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine