സാമ്പത്തിക ക്‌ളേശം അക്കമിട്ടു നിരത്തി തോമസ് ഐസക്

മോശം സാമ്പത്തികാവസ്ഥയില്‍ ആണ് സംസ്ഥാന

ബജറ്റവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി. സംസ്ഥാനത്തിന്റെ സാമ്പത്തിക

പ്രശ്‌നങ്ങള്‍ അക്കമിട്ടു നിരത്തിയാണ് പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്

അവതരണം ധനമന്ത്രി തോമസ് ഐസക്ക് ആരംഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ

മോശമായത് സംസ്ഥാനത്തെും ബാധിച്ചു.

വലിയ

പ്രതീക്ഷയോടെ നടപ്പിലാക്കപ്പെട്ട ജിഎസ്ടിയില്‍ സാരമായ

അപാകതകളുണ്ടായി.ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്ടി വരുമാനത്തില്‍

കേരളത്തിന് നേട്ടമുണ്ടായില്ലെന്നും പൊതുവില്‍ ജിഎസ്ടി കേരളത്തിന് ഗുണം

ചെയ്തില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്

ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറച്ചത് കേരളത്തിന് വലിയ തിരിച്ചടിയായി.

നികുതിവരുമാനം 10113 കോടി രൂപ കുറയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക

പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ല.

വ്യക്തികളെ പോലെ സാമ്പത്തിക പ്രശ്‌നങ്ങളെ സര്‍ക്കാര്‍ സമീപിച്ചാല്‍

കാര്യങ്ങള്‍ കൂടുതല്‍ വഷളാവുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it