'മദ്യത്തെ തൊടാതെ ടൂവീലര്‍ നികുതി കൂട്ടിയത് ദുരൂഹം': പ്രതിഷേധം വ്യാപകം
വരുമാനം കുറഞ്ഞ് നട്ടം തിരിയുന്ന സംസ്ഥാനത്തിനു പിടിച്ചുനില്‍ക്കാന്‍
വിവിധ മേഖലകളിലായി ഏര്‍പ്പെടുത്തിയ നികുതി വര്‍ധനവിനെച്ചൊല്ലി സമ്മിശ്ര
സ്വഭാവത്തിലുള്ള അഭിപ്രായങ്ങളാണുയരുന്നത്. ഭൂമിയുടെ ന്യായവിലയും വാഹന
നികുതിയും ഉയര്‍ത്തിയത് പ്രതിഷേധത്തിനു കാരണമാകമ്പോള്‍ മദ്യത്തിനു നികുതി
വര്‍ദ്ധിപ്പിക്കാത്തതിനു പിന്നിലെ ന്യായം ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്.
'മദ്യത്തെ
തൊടാതെ ടൂവീലര്‍ നികുതി കൂട്ടി'യതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് സോഷ്യല്‍
മീഡിയയില്‍ ആരോപണമുയരുന്നു. ഭൂ ഇടപാടുകള്‍ക്കു ചെലവുയരുന്നതും രേഖകള്‍
പകര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളുടെ ഫീസ് വര്‍ധനവുമൊക്കെ നേരത്തെ
തന്നെ ഗതികേടിലായ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ വെല്ലുവിളി
ഉയര്‍ത്തുന്നു. നികുതിയുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശങ്ങള്‍:
ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടി.
താമസത്തിനുള്ള കെട്ടിടങ്ങള്‍ക്കു വാര്‍ഷിക ആഡംബര നികുതി ഉയര്‍ത്തി
രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചു
പതിനഞ്ച് ലക്ഷം വരെ വിലയുള്ള കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതമാനം നികുതി ഉയര്‍ത്തി
3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങളുടെ നികുതി വര്‍ധിപ്പിച്ചു
പോക്ക് വരവ് ഫീസ് വര്‍ധിപ്പിച്ചു
വില്ലേജ് ലൊക്കേഷന്‍ മാപ്പിന് 200 രൂപ ഈടാക്കും
തണ്ടപേപ്പര്‍ പകര്‍പ്പിന് ഫീസ് 100 രൂപയാക്കി
നികുതി വെട്ടിപ്പ് സാധ്യതയള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ബന്ധിത ഇ ഇന്‍വോയിസ് ഏര്‍പ്പെടുത്തി
വാഹനനികുതി കുടിശിക ഒറ്റതവണ തീര്‍പ്പാക്കല്‍ തുടരും
മദ്യത്തിന് നികുതി വര്‍ധന ഒഴിവാക്കി
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline