മൊത്തം ബജറ്റിന്റെ 7.03 ശതമാനം വനിതകളുടെ ക്ഷേമത്തിന്
സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന ബജറ്റ് 2020 മുന്നോട്ട് വെച്ചിരിക്കുന്നത്. മൊത്തം ബജറ്റിന്റെ 7.03 ശതമാനം വനിതകളുടെ ക്ഷേമം ഉറപ്പാക്കാനായി ബജറ്റ് നീക്കി വച്ചിട്ടുണ്ടെന്ന് ധനമന്ത്രി. വനിതാക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടി തുക വിലയിരുത്തി. 1509 കോടി രൂപയാണ് വിലയിരുത്തിയിരിക്കുന്നത്. കുടുംബശ്രീയ്ക്കായി 600 കോടി വകയിരുത്തി.
കോഴിക്കോട് മാതൃകയില്‍ സ്വന്തമായി കുടുംബശ്രീ ഷോപ്പിംഗ് മാളുകള്‍ സ്ഥാപിക്കും. 25 രൂപയ്ക്ക് ഊണു നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കും. 4 ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ ലഭ്യമാക്കും.
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ സ്ഥാപിക്കും. പീപ്രൈമറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും 500 രൂപ അധികവേതനം.
500 ടോയ്ലറ്റ് കോംപ്ലക്സുകള്‍ നിര്‍മിക്കും. കുടുംബശ്രീ 200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ തുറക്കും. നിര്‍ഭയ ഹോമുകള്‍ക്കുള്ള സഹായം 10 കോടി രൂപയായി ഉയര്‍ത്തും. മല്‍സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് ഇതരതൊഴിലുകള്‍ക്കായി 20 കോടി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline