

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന് 480 രൂപ കുറഞ്ഞ് 86,850 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചതും സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതുമാണ് വിലക്കുറവിന് കാരണമായത്.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,905 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,925 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,470 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 156 രൂപ. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയിലും സ്വര്‍ണം കുതിപ്പ് തുടരുമെന്ന സൂചനകള്‍ക്കിടെ വിപണിയില്‍ ലാഭമെടുപ്പ് തകൃതിയായി നടക്കുകയാണ്. ഇതോടെ താത്കാലികമായി വില കുറഞ്ഞെന്നാണ് വിലയിരുത്തല്‍. എന്നാല്‍ യു.എസ് ഫെഡ് നിരക്കുകള്‍ വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷയും യു.എസിലെ ഭരണപ്രതിസന്ധിയും സ്വര്‍ണവില വര്‍ധിക്കാന്‍ സഹായകമായ ഘടകങ്ങളാണ്.
അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയിലെ കൂടുതല്‍ സൂചകങ്ങളിലേക്കാണ് ഇപ്പോള്‍ വിപണി ഉറ്റുനോക്കുന്നത്. ഷട്ട്ഡൗണ്‍ കാരണം സുപ്രധാന വകുപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടത് പല റിപ്പോര്‍ട്ടുകളും വൈകിപ്പിക്കുകയാണ്. ചില സ്വകാര്യ കമ്പനികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം യു.എസ് കമ്പനികള്‍ സെപ്റ്റംബറില്‍ പ്രതീക്ഷിച്ചത്ര നിയമനങ്ങള്‍ നടത്തിയിട്ടില്ല. ഇത് യു.എസ് തൊഴില്‍ വിപണി ദുര്‍ബലമാണെന്നതിന്റെ സൂചനയാണെന്നും വീണ്ടും നിരക്ക് മാറ്റം ഉണ്ടാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില പിടിവിട്ട് കുതിച്ചതോടെ സ്വര്‍ണ വ്യാപാരികളും ആശങ്കയിലാണ്. അത്യാവശ്യക്കാരും കല്യാണപാര്‍ട്ടികളും അല്ലാത്തവര്‍ സ്വര്‍ണം വാങ്ങുന്നത് വൈകിപ്പിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. രണ്ട് ദിവസം തുടര്‍ച്ചയായി വില കുറഞ്ഞതോടെ കൂടുല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാനെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇന്ന് ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 93,668 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയും ആഭരണങ്ങളുടെ വിലയിലും വ്യത്യാസമുണ്ടാകും. ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് കുറഞ്ഞ പണിക്കൂലിയും മിക്ക വ്യാപാരികളും ഓഫര്‍ ചെയ്യുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine