

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,930 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 95,400 രൂപയുമായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ ഇടിഞ്ഞ് 9,810 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,640 രൂപയിലും 9 കാരറ്റ് 4,930 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയിലും കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് 190 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
യു.എസ് ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ കുറച്ച് ദിവസമായി സ്വര്‍ണവില കുതിപ്പിലാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകളെല്ലാം നിരക്ക് മാറ്റത്തെ പിന്തുണക്കുന്നതാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് പലിശ നിരക്കില്‍ 25 ബേസിസ് പോയിന്റ് കുറക്കാന്‍ ഫെഡ് റിസര്‍വ് തീരുമാനിച്ചത്. ഡിസംബര്‍ 10ന് നടക്കുന്ന അടുത്ത യോഗത്തിലും 25 ബേസിസ് പോയിന്റ് കുറവുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് ശക്തമായതോടെ വില ഇടിയുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,200 ഡോളറില്‍ താഴെയാണ് ഇപ്പോഴത്തെ സ്വര്‍ണവ്യാപാരം നടക്കുന്നത്.
അടുത്ത വര്‍ഷം അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വില 4,800 ഡോളറിലെത്തുമെന്നാണ് വിവിധ ബ്രോക്കറേജുകള്‍ പറയുന്നത്. കേന്ദ്രബാങ്കുകളുടെ വാങ്ങല്‍ വര്‍ധിക്കുന്നത്, പണപ്പെരുപ്പം, വര്‍ധിക്കുന്ന യു.എസ് വായ്പാഭാരം, യു.എസ് സാമ്പത്തിക മേഖലയെയും താരിഫിനെയും സംബന്ധിച്ച ആശയക്കുഴപ്പം എന്നിവയാകും വിലക്കയറ്റത്തിന് കാരണം.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,440 രൂപയാണെങ്കിലു ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 1,03,250 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine