

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81,040 രൂപയിലുമെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,315 രൂപയിലെത്തി. 14 കാരറ്റ് ഗ്രാമിന് 6,475 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,170 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 133 രൂപ.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ലാഭമെടുപ്പ് സജീവമായതോടെ ഇന്ന് വിലയിടിഞ്ഞു. നിലവില്‍ ട്രോയ് ഔണ്‍സിന് 3,649.09 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ സാധ്യമായേക്കുമെന്ന സൂചനകളും വിലക്കുറവിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളെക്കുറിച്ചുള്ള യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം നിക്ഷേപകരുടെ ആശങ്കക്ക് നേരിയ ശമനം നല്‍കിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.
യു.എസ് താരിഫ് സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ റെക്കോഡിലെത്തിച്ചത്. യു.എസ് ഫെഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന പ്രതീക്ഷ ശക്തമായതും ഡോളറിന്റെ വിനിമയ നിരക്കിലെ മാറ്റവും വിലയെ സ്വാധീനിച്ചിരുന്നു.
കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവ കണക്കാക്കിയാല്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് 87,700 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
Check the Kerala gold price today, 10 September 2025. Get the latest jewellery rates per gram and per sovereign, along with insights on bullion market trends.
Read DhanamOnline in English
Subscribe to Dhanam Magazine