

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ആശ്വാസം. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയിലെത്തി. പവന് 560 രൂപ കുറഞ്ഞ് 93,760 രൂപയിലുമെത്തി. ഇന്നലെ രണ്ട് തവണയായി 2,280 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് വിലക്കുറവ്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 55 രൂപ കുറഞ്ഞ് 9,640 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,510 രൂപയിലുമെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,845 രൂപയിലാണ് 9 കാരറ്റ് സ്വര്‍ണത്തിന്റെ വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 172 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം.
അമേരിക്കയിലെ ഷട്ട്ഡൗണ്‍ കഴിഞ്ഞെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഇക്കൊല്ലം വീണ്ടും പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയും കുറഞ്ഞിട്ടുണ്ട്. ഡിസംബറില്‍ 25 ബി.പി.എസ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷ 53 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം വലിയ രീതിയില്‍ ഉയര്‍ന്ന സ്വര്‍ണവില പിന്നീട് കുത്തനെ ഇടിഞ്ഞിരുന്നു. ലാഭമെടുപ്പ് ശക്തമായതാണ് സ്വര്‍ണത്തില്‍ തിരിച്ചടിയായത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,245.60 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം 4,172.30 ഡോളറിലാണ് ക്ലോസ് ചെയ്തത്. നിലവില്‍ 4,200 ഡോളറെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വിലയിലെ അനിശ്ചിതത്വം ഇനിയും തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടുത്ത ദിവസങ്ങളിലും സ്വര്‍ണത്തില്‍ ചാഞ്ചാട്ടങ്ങള്‍ പ്രതീക്ഷിക്കാം.
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഏകദേശം 1,01,455 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതിയും ചേര്‍ത്ത തുകയാണിത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine