സ്വര്‍ണത്തില്‍ ഡൗണ്‍ ട്രെന്‍ഡ് തുടര്‍ക്കഥ! ഇന്നും കുറഞ്ഞു 1,440 രൂപ, ഇനി തിരിച്ചിറക്കത്തിൻ്റെ കാലമോ?

രണ്ട് ദിവസത്തിനിടെ പവന് 2,600 രൂപ കുറഞ്ഞതായും കണക്കുകള്‍ പറയുന്നു
gold ring
gold making chargecanva
Published on

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയിലുമെത്തി. ഈ മാസം 13ന് രേഖപ്പെടുത്തിയ പവന് 94,320 രൂപയാണ് നവംബറിലെ ഏറ്റവും ഉയര്‍ന്ന വില. കഴിഞ്ഞ ദിവസം രണ്ട് തവണയായി 1,160 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ പവന് 2,600 രൂപ കുറഞ്ഞതായും കണക്കുകള്‍ പറയുന്നു.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ കുറഞ്ഞ് 9,430 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,345 രൂപയും 9 കാരറ്റിന് 4,740 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 170 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

ട്രെന്‍ഡ് മാറ്റമോ

പ്രതീക്ഷിച്ചത് പോലെ തന്നെ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍, വ്യാപാര തര്‍ക്കങ്ങള്‍ എന്നിവക്കിടയില്‍ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്. ഇക്കൊല്ലം ഒരിക്കല്‍ കൂടി യു.എസ് പലിശ നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷ ശക്തമായതോടെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,200 ഡോളര്‍ കടന്ന് കുതിച്ച സ്വര്‍ണവില നിലവില്‍ 4,080 ഡോളറെന്ന നിലയിലാണ്. ഫെഡ് പലിശ കുറക്കാനുള്ള സാധ്യത മങ്ങിയതും ലാഭമെടുപ്പ് വര്‍ധിച്ചതുമാണ് വില ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അടുത്ത ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ കാര്യമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആഭരണ വില

ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 99,250 രൂപയെങ്കിലും വേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്താണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com