സ്വര്‍ണവില ഇന്നും താഴേക്ക്, പവന് കുറഞ്ഞത് 360 രൂപ, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും കുതിപ്പ്

ഇനി നിക്ഷേപകരുടെ നോട്ടം ഇന്ന് പുറത്തുവരാനിരിക്കുന്ന യു.എസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്‌സ് കണക്കുകളിലാണ്
gold ornaments and currency
Canva/AdobeStocks
Published on

അന്താരാഷ്ട്ര വിപണിയില്‍ വില മുകളിലേക്കാണെങ്കിലും സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,100 രൂപയിലാണ് ഇന്നത്തെ വ്യാപാരം. പവന് 360 രൂപ കുറഞ്ഞ് 72,800 രൂപയിലുമെത്തി. ഈ മാസം ഒമ്പതിന് രേഖപ്പെടുത്തിയ പവന് 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 35 രൂപ കുറഞ്ഞ് 7,465 രൂപയിലെത്തി. വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 122 രൂപ.

എല്ലാം ട്രംപ് മയം

ആഗോള സൂചനകള്‍ പോസിറ്റീവായതും യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും കണക്കിലെടുത്ത് ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണ വില കയറ്റത്തിലാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3.91 ഡോളര്‍ വര്‍ധിച്ച് 3,334.36 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇനി നിക്ഷേപകരുടെ നോട്ടം ഇന്ന് പുറത്തുവരാനിരിക്കുന്ന യു.എസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡെക്‌സ് (പി.പി.ഐ) കണക്കുകളിലാണ്. ഇതോടെ യു.എസിലെ പണപ്പെരുപ്പത്തിന്റെ കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ട്രംപിന്റെ താരിഫ് നീക്കങ്ങളെ തുടര്‍ന്ന് യു.എസില്‍ പണപ്പെരുപ്പം വര്‍ധിച്ചെന്ന കണക്കുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂണിലെ പണപ്പെരുപ്പം മുന്‍ വര്‍ഷത്തേക്കാള്‍ 2.7 ശതമാനം വര്‍ധിച്ചെന്നാണ് കണക്ക്. ട്രംപിന്റെ താരിഫ് നയം യു.എസ് സാമ്പത്തിക മേഖലയെ എങ്ങനെ ബാധിക്കുമെന്ന് ഈ വര്‍ഷം അവസാനത്തോടെയേ അറിയാന്‍ കഴിയൂ. എന്നാല്‍ ജൂണിലെ പണപ്പെരുപ്പം കൂടിയതോടെ അടുത്തെങ്ങും ഫെഡ് നിരക്കുകള്‍ കുറച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. ഫെഡ് നിരക്കുകള്‍ കുറക്കാത്തത് സ്വര്‍ണത്തിന് തിരിച്ചടിയാണെങ്കിലും ട്രംപിന്റെ തീരുവ നയങ്ങള്‍ അനുകൂലമായ കാര്യമാണ്.

ആഭരണ വില

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,000 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 77,921 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈന്‍ മാറുന്നതനുസരിച്ച് വിലയിലും മാറ്റമുണ്ടാകുമെന്ന് മറക്കരുത്.

Check the latest gold prices in Kerala for 24, 22, and 18 carat gold. Get updated rates and trends for buying and selling gold in Kerala this July 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com