

ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 11,500 രൂപയിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം. പവന് 280 രൂപ വര്‍ധിച്ച് 92,000 രൂപയുമായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 30 രൂപ വര്‍ധിച്ച് 9,460 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,370 രൂപയിലും 9 കാരറ്റ് 4,765 രൂപയിലുമാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 165 രൂപ.
സംസ്ഥാനത്തെ റെക്കോഡ് റേറ്റായ പവന് 97,360 രൂപയില്‍ നിന്ന് 5,000 രൂപയോളം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറഞ്ഞിരുന്നു. റെക്കോഡ് വിലയില്‍ നിക്ഷേപകര്‍ ലാഭമെടുത്തതാണ് വില ഇടിയാന്‍ കാരണം. എന്നാല്‍ വില കുറഞ്ഞതിന് പിന്നാലെ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണം വാങ്ങാന്‍ തയ്യാറായതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം തിരിച്ചു കയറിയിരുന്നു. എന്നാല്‍ വീണ്ടും വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതോടെ നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം നഷ്ടത്തിലാണ്. ഔണ്‍സിന് 4,114 ഡോളറെന്ന നിലയിലാണ് നിലവിലെ വ്യാപാരം.
അതേസമയം, യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയത് ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ വീണ്ടും വഷളാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് തവണ കൂടി ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ കുറക്കുമെന്ന പ്രതീക്ഷയും സ്വര്‍ണവില വര്‍ധിക്കാന്‍ അനുകൂല ഘടകങ്ങളാണ്. ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന യു.എസ് പണപ്പെരുപ്പ കണക്കുകള്‍ അതീവ നിര്‍ണായകമാകും. യു.എസിലെ അടുത്ത പണനയത്തെക്കുറിച്ചുള്ള സൂചനകള്‍ ഇതില്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92,000 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ കൊടുക്കണം. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത് ഇന്ന് ഒരുപവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 99,550 രൂപയെങ്കിലും വേണ്ടിവരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine