
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9,100 രൂപയിലെത്തി. പവന് 640 രൂപ വര്‍ധിച്ച് 72,800 രൂപയിലാണ് ഇന്നത്തെ വ്യാപാരം. രണ്ട് ദിവസം കൊണ്ട് പവന് കൂടിയത് 1,240 രൂപയാണ്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,465 രൂപയായി. വെള്ളിവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല. ഗ്രാമിന് 115 രൂപയിലാണ് വ്യാപാരം.
മിഡില്‍ ഈസ്റ്റ് വീണ്ടും അശാന്തിയിലേക്ക് പോകുമെന്ന ആശങ്ക സജീവമാണ്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഇതിനിടയില്‍ ഇസ്രയേലും ഇറാനും യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്നാണ് സൂചനകള്‍. മിഡില്‍ ഈസ്റ്റ് മേഖലയിലെ സൈനിക-നയതന്ത്ര ഉദ്യോഗസ്ഥരില്‍ ചിലരെ യു.എസ് പിന്‍വലിച്ചതും ആശങ്കക്ക് കാരണമായി. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതോടെ യു.എസ് പലിശ നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന പ്രതീക്ഷയും വിപണിക്കുണ്ട്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതലാളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി.
ഇതിനിടയില്‍ ഡോളര്‍ സൂചിക രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയതോടെ സ്വര്‍ണം കൂടുതല്‍ വാങ്ങാമെന്ന നിലയിലെത്തി. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 47 ഡോളര്‍ (1.42%) വര്‍ധിച്ച് 3,371 ഡോളറിലെത്തി. സംഘര്‍ഷത്തില്‍ സമവായമായില്ലെങ്കില്‍ വില ഇനിയും കുതിക്കുമെന്നാണ് നിരീക്ഷണം. ഏപ്രിലില്‍ സ്വര്‍ണവില ഔണ്‍സിന് 3,500 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 ശതമാനത്തോളം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് 72,800 രൂപയാണ് വിലയെങ്കിലും ആഭരണം വാങ്ങാന്‍ ഇതിലുമേറെ കൊടുക്കേണ്ടി വരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയുമടക്കം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് 82,536 രൂപയെങ്കിലും കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും.
Gold prices in Kerala rose today with 22K hitting ₹9,100 per gram and 24K nearing ₹9,928, reflecting strong global trends.
Read DhanamOnline in English
Subscribe to Dhanam Magazine