ആ ദുഷ്‌പേര് കേരളത്തില്‍ നിന്ന് കൈപ്പറ്റി തെലങ്കാന, ആശങ്കയായി ദേശീയ ശരാശരി, ഭക്ഷ്യവിലപ്പെരുപ്പവും വെല്ലുവിളി

3.62 ശതമാനവുമായി ആറാം സ്ഥാനത്താണ് കഴിഞ്ഞമാസം സംസ്ഥാനം
Inflation, Rupee, Veg market
Image : Canva
Published on

രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പത്തിന്റെ (Retail Inflation) പുതിയ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തിന് ആശ്വാസം. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് വിലക്കയറ്റത്തില്‍ ഒന്നാമതോ രണ്ടാമതോ നിന്നിരുന്ന കേരളം, 2026 മാര്‍ച്ചിലെ കണക്കനുസരിച്ച് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി.

ഫെബ്രുവരിയില്‍ 3.50% ആയിരുന്ന പണപ്പെരുപ്പം മാര്‍ച്ചില്‍ നേരിയ തോതില്‍ വര്‍ധിച്ചെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. അതിനാല്‍ 'ടോപ് 5' പട്ടികയില്‍ നിന്ന് കേരളം ഒഴിവാക്കപ്പെട്ടു.

3.62 ശതമാനവുമായി ആറാം സ്ഥാനത്താണ് കഴിഞ്ഞമാസം കേരളമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം വിലക്കയറ്റ തോത് ആദ്യ അഞ്ചില്‍ നിന്ന് പുറത്തായത് പോസിറ്റീവ് സൂചനയാണ്. മുന്‍പ് പണപ്പെരുപ്പം 9 ശതമാനത്തിന് മുകളില്‍ വരെ പോയ സാഹചര്യത്തില്‍ നിന്ന് പുതിയ ബേസ് ഇയര്‍ (2024) അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ കേരളത്തിന് ഗുണകരമാകുന്നുണ്ട്. എങ്കിലും, വരും മാസങ്ങളില്‍ കാലവര്‍ഷവും ആഗോള വിപണിയിലെ മാറ്റങ്ങളും വിലക്കയറ്റത്തെ സ്വാധീനിച്ചേക്കാം.

4.05% പണപ്പെരുപ്പവുമായി തെലങ്കാനയാണ് വിലക്കയറ്റത്തില്‍ രാജ്യത്ത് ഒന്നാമത്. ആന്ധ്രാപ്രദേശ് (4.05%), കര്‍ണാടക (3.96%), തമിഴ്നാട് (3.77%), രാജസ്ഥാന്‍ (3.64%) എന്നിവയാണ് കേരളത്തിന് മുന്നിലുള്ള സംസ്ഥാനങ്ങള്‍.

രാജ്യത്തെ മൊത്തം റീട്ടെയ്ല്‍ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.21 ശതമാനത്തില്‍ നിന്ന് 3.40 ശതമാനമായി ഉയര്‍ന്നു.

ഭക്ഷ്യവിലയില്‍ വര്‍ധന

ദേശീയതലത്തില്‍ ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) വലിയ വെല്ലുവിളിയായി തുടരുകയാണ്. ഫെബ്രുവരിയിലെ 3.47 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ ഇത് 3.87 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലകളിലാണ് പണപ്പെരുപ്പം കൂടുതല്‍ രൂക്ഷം (3.96%). നഗരങ്ങളില്‍ ഇത് 3.71 ശതമാനമാണ്.

പ്രധാനപ്പെട്ട പല ഭക്ഷ്യവസ്തുക്കളുടെയും വിലയില്‍ ഉണ്ടായ വലിയ കുറവ് വിപണിയിലെ പൊതുവായ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ സഹായിച്ചു. ആളുകള്‍ നിത്യവും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളായ സവാളയുടെ വിലയില്‍ 27.76 ശതമാനവും, ഉരുളക്കിഴങ്ങിന്റെ വിലയില്‍ 18.98 ശതമാനവും കുറവുണ്ടായി. കൂടാതെ തുവരപ്പരിപ്പ് പോലുള്ള പയറുവര്‍ഗങ്ങളുടെ വിലയും വര്‍ധിക്കാതെ താഴേക്ക് തന്നെ തുടര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com