
കേരളത്തില്‍ 10 ദിവസത്തേക്ക് കൂടി സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടിയെങ്കിലും പുതിയ ഇളവുകളും നല്‍കിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. ബിസിനസ് ഓഫീസുകള്‍ക്കും 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാം. കഴിയുമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം തുടരുക.
വ്യവസായ സ്ഥാപനങ്ങള്‍ക്കൊപ്പം വ്യവസായ ആവശ്യത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. പാക്കേജിംഗ് കടകള്‍ക്കും ഈ ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 മണി വരെ പ്രവര്‍ത്തിക്കാം.
വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, തുണിക്കട, സ്വര്‍ണക്കട, പാദരക്ഷ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 5 മണിവരെ പ്രവര്‍ത്തിക്കാം. ആളുകളെ നിയന്ത്രിക്കണം. സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കണം. കള്ളു ഷാപ്പുകള്‍ക്കു കള്ള് പാഴ്‌സലായി മാത്രം വില്‍ക്കാനും അനുമതി നല്‍കി.
Read DhanamOnline in English
Subscribe to Dhanam Magazine