ശമ്പളം കൊടുക്കണം, പെന്‍ഷനും: ദേ പിന്നേം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

ശമ്പളവും പെന്‍ഷനും കൊടുക്കാനായി വീണ്ടും ആയിരം കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇന്നലെ 1,000 കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പുറമേയാണ് മറ്റൊരു 1,000 കോടി രൂപ കൂടി കടമെടുക്കാനുള്ള നീക്കം. ഇതിനായുള്ള ലേലം റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനത്തില്‍ ഒക്ടോബര്‍ മൂന്നിന് നടക്കും

കടംവാങ്ങല്‍ പരിധിയും അവസാനിക്കുന്നു
നടപ്പുവര്‍ഷം ആകെ 22,000 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഒക്ടോബര്‍ മൂന്നോടെ, അനുവദിച്ച തുകയെല്ലാം എടുത്ത് കഴിയും. ഓണക്കാലത്തെ ചെലവുകള്‍ക്കായി മാത്രം 6,300 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തിരുന്നു.
ഡിസംബറിന് ശേഷം കടമെടുക്കല്‍ പരിധി കേന്ദ്രം ഉയര്‍ത്തുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. കേന്ദ്രം പരിധി കൂട്ടാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിന് ദൈനംദിന ചെലവുകള്‍ക്ക് പോലും പണമില്ലാത്ത സ്ഥിതി വരും.

Related Articles

Next Story

Videos

Share it