'കേരളത്തിന്റെ സാമ്പത്തിക നില അത്ര മെച്ചമല്ല'

കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിന് ശേഷം കേരളത്തിന് സഹായം നൽകുന്ന കാര്യത്തിൽ ദൗർഭാഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്ന് 'റീസ്ട്രക്ച്ചറിങ് കേരള ഇക്കോണമി' സമ്മേളനം ഉദ്‌ഘാടനം ചെയ്യവേ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിന് കിട്ടേണ്ടിയിരുന്ന യുഎഇയുടെ 700 കോടി രൂപ സഹായം കേന്ദ്രം വേണ്ടെന്നുവെച്ചതും മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നിഷേധിച്ചതും എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികളുടെ എണ്ണം കൂടിയിട്ടുണ്ട്. പ്രവാസി വരുമാനത്തിലും കുറവ് വന്നിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുന്നതിനോടൊപ്പം, അവസരങ്ങൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Videos
Share it