

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മാതൃകയായി കൊല്ലം ബൈപാസ് ഇന്ന് തുറക്കുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം പൂർത്തിയായ ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് രാഷ്ട്രത്തിന് സമർപ്പിക്കും. ബൈപാസ് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല, കൊല്ലം നഗരത്തിലെ ദീർഘകാലത്തെ ഗതാഗതക്കുരിക്കിനും പരിഹാരമാകും. 4.50-ന് ആശ്രാമം മൈതാനത്താണ് ഉദ്‌ഘാടനച്ചടങ്ങ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പൂർത്തിയാകുന്ന കൊല്ലം ബൈപാസ് യാഥാർഥ്യമാകാൻ അരനൂറ്റാണ്ടോളം എടുത്തു. പദ്ധതിയെക്കുറിച്ച് ചില കാര്യങ്ങൾ.
Read DhanamOnline in English
Subscribe to Dhanam Magazine