വിമാനത്താവളങ്ങളിലെ സമയക്രമം: കേന്ദ്രവുമായി ഉടക്കി വിമാനക്കമ്പനികള്‍

രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനും ഉയരുന്നതിനുമുള്ള ദിവസ സമയനിര്‍ണയത്തിലെ (സ്ളോട്ട്) അപാകതയെ ചൊല്ലി കേന്ദ്രസര്‍ക്കാരും വിമാനക്കമ്പനികളും തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു.

സ്വതന്ത്ര സംവിധാനം വേണം

വിമാനങ്ങള്‍ ഇറക്കുന്നതിനും ഉയരുന്നതിനുമായി നിലവിലുള്ള സംവിധാനങ്ങള്‍ സുതാര്യമല്ലെന്നും സ്വതന്ത്ര സംവിധാനം വേണമെന്നുമാണ് രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) ആവശ്യം. കേന്ദ്രസര്‍ക്കാറും വിമാനക്കമ്പനികളും തമ്മില്‍ വിവിധ വിഷയങ്ങളെ ചൊല്ലി നിലവില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പുതിയ പ്രശ്നം. രാജ്യാന്തര തലത്തില്‍ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്കു വരാനും പോകാനും ദിവസവും സമയവും നിശ്ചയിക്കുന്നതിനായി പ്രഖ്യപിത മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം സംവിധാനം ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.

അറിയിപ്പുകള്‍ തല്‍സമയം ലഭ്യമാക്കണം

രാജ്യത്ത് നിലവില്‍ പുതിയ (ഗ്രീന്‍ഫീല്‍ഡ്) വിമാനത്താവളങ്ങളില്‍ അതാത് വിമാനത്താവള കമ്പനികളും മറ്റിടങ്ങളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമാണ് സ്ളോട്ട് നിശ്ചിയിച്ച് നല്‍കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു ഏകീകൃത സ്വഭാവമില്ലെന്നും സുതാര്യതയില്ലന്നുമാണ് വിമാനകമ്പനികളുടെ സംഘടനയുടെ ആരോപണം. രാജ്യത്തെ ഓരോ വിമാനത്താവളങ്ങളിലും വിമാനത്താവള ശേഷി, ദിവസ, സമയ ലഭ്യത സംബന്ധിച്ച അറിയിപ്പുകള്‍ തല്‍സമയം ലഭ്യമാക്കണമെന്നാണ് വിമാനക്കമ്പനികള്‍ ആവശ്യപ്പെടുന്നത്.

യാത്രക്കാരെ വലയ്ക്കും

ഈ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യോമയാന മേഖലെയെ അസ്വസ്ഥതപെടുത്തുന്ന പ്രശനങ്ങള്‍ അടിക്കടി രൂപപെടുകയും അവ വേണ്ട സമയങ്ങളില്‍ പരിഹരിക്കാതെ നീട്ടികൊണ്ടുപോവുകയും ചെയ്യുന്നത് സ്ളോട്ടുകള്‍ ലേലത്തില്‍ വയ്ക്കാനുള്ള രഹസ്യനീക്കത്തിന്റെ ഭാഗമാമെന്നും അയാട്ട ആരോപിക്കുന്നു. ഇതോടെ പല വിമാനക്കമ്പനികളും സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലാണ്. ഇത് യാത്രക്കാരെ വലയ്ക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Next Story

Videos

Share it