
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് മെയ് എട്ടുമുതല്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് മുന്നോടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അവശ്യ സര്‍വീസുകളെ ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമാകും.
നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ അറിയിച്ച ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താവുന്നതാണ്. പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മരണാന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് മാത്രമാണ് അനുമതി.
ആശുപത്രികള്‍ക്കും ആരോഗ്യമേഖലയിലെ സ്ഥാനപങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യം, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. ഇവയ്ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് 7.30 വരെയാണ് പ്രവര്‍ത്തനാനുതി. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ബാങ്ക്, ഇന്‍ഷുറന്‍സ്, പണമിടപാടു സ്ഥാപനങ്ങള്‍ രാവിലെ പത്തു മുതല്‍ ഒരു മണി വരെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ. ഇവ രണ്ടു മണിക്ക് അടയ്ക്കണം.
മാധ്യമ സ്ഥാപനങ്ങള്‍ക്കും പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, കേബിള്‍ സര്‍വീസ്, ഡി ടി എച്ച് എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. അവശ്യ വസ്തുക്കളുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും വിതരണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. റോഡ്, ജലഗതാഗത സര്‍വീസുകള്‍ ഉണ്ടാവില്ല. മെട്രോ ട്രെയിനും സര്‍വീസ് നടത്തില്ല. ചരക്ക് നീക്കത്തിന് തടസമുണ്ടാവില്ല. എല്ലാവിധ വിദ്യാഭ്യാസ, കോച്ചിംഗ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടയ്ക്കണം. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വളണ്ടിയര്‍മാരുടെ യാത്രകള്‍ തടയില്ല.
സായുധസേനാ വിഭാഗം, ട്രഷറി, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി, ദുരന്തനിവാരണം, വൈദ്യുതി ഉല്‍പ്പാദനവും വിതരണവും, തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍, എന്‍ഐസി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ആള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മീഷന്‍, എംപിസിഎസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ.
ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, ഐടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിംഗ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, പോലീസ്, എക്സൈസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കലക്ടറേറ്റുകള്‍, ട്രഷറികള്‍, വൈദ്യുതി, ജലവിഭവം, ശുചീകരണം.
അന്തർ ജില്ലാ യാത്രകൾ അനുവദിക്കില്ല. കൂടാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. നിര്‍മാണപ്രവൃത്തികളും അറ്റകുറ്റപണികളും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine