വാണിജ്യ സിലിണ്ടര്‍ വില കുത്തനെ ഉയര്‍ത്തി; സിഎന്‍ജിയിലും രക്ഷയില്ല

രാജ്യത്തെ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൻ്റെ വിലയില്‍ വര്‍ധന. സിലിണ്ടറിന്‌ 255.50 രൂപയാണ് കൂട്ടിയത്. ഇതോടെ എറണാകുളത്ത് ഗ്യാസ് സിലിണ്ടറിന്റെ വില 2,256 രൂപയില്‍ എത്തി.

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ കഴിഞ്ഞ 5 മാസത്തിനിടെ 530 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ മാസം ആദ്യം വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു.

സിഎന്‍ജി വിലയും കുത്തനെ വർധിപ്പിച്ചു. ഒരു കിലോ സിഎന്‍ജിക്ക് 8 രൂപയാണ് കൂട്ടിയത്. ഇതോടെ എറണാകുളത്ത് സിഎന്‍ജി വില കിലോയ്ക്ക് 80 രൂപയായി. കോഴിക്കോട് 82 രൂപയാണ് സിഎന്‍ജി വില. രാജ്യത്ത് സിഎന്‍ജി വാഹനങ്ങളുടെ ഡിമാന്‍ഡ് ഉയരുന്നതിനിടെയാണ് വില വര്‍ധനവ്‌.

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് മാര്‍ച്ച് 22 മുതൽ ഇന്ധന വില വീണ്ടും ഉയരാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ ഒമ്പത് തവണയാണ് ഇന്ധന വില ഉയർന്നത്. 10 ദിവസത്തിനിടെ 6.40 രൂപയുടെ വര്‍ധനവാണ് ഡീസൽ -പെട്രോൾ വിലയില്‍ ഉണ്ടായത്.

Related Articles
Next Story
Videos
Share it