പാചക വാതക വില ഉയര്‍ത്തി

പാചക വാതക വില ഉയര്‍ത്തി
Published on

പാചകവാതക വില എണ്ണക്കമ്പനികള്‍ കൂട്ടി. സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 37 രൂപയാണ് മെട്രോ നഗരങ്ങളില്‍ കൂടിയത്. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 11.50 രൂപ കൂടി 597 രൂപയായി.

ഹോട്ടലുകളിലും മറ്റുമുപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് വില 110 രൂപ വര്‍ധിച്ച് 1135 രൂപയായി. തുടര്‍ച്ചയായി മൂന്നു മാസത്തെ വിലക്കുറവിനു പിന്നാലെയാണ് പാചക വാതക നിരക്കില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സബ്‌സിഡി സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

രാജ്യാന്തരവിപണിയില്‍ ഇന്ധനവില ഉയര്‍ന്നതാണ് ലോക്ഡൗണ്‍ കഴിയുന്നതിനു മുമ്പേയുള്ള വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി 114 രൂപയും മേയ് മാസമാദ്യം 162.50 രൂപയും ഗാര്‍ഹിക സിലിണ്ടറിന് വില കുറച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Weak monsoon
'ഇറാഷണല്‍ എക്‌സ്യൂബറന്‍സ്' മുതല്‍ 'ക്രെഡിറ്റ് സുനാമി' വരെ; വാക്കുകള്‍ കൊണ്ട് വിപണിയെ നിയന്ത്രിച്ച അലന്‍ ഗ്രീന്‍സ്പാന്‍ 'ദി മാസ്‌ട്രോ' വിടവാങ്ങുമ്പോള്‍
U.S. President Donald Trump and Iranian President Masoud Pezeshkian
Recursive Self-Improvement - AI
logo
DhanamOnline
dhanamonline.com