മാന്‍ കാന്‍കോറിന് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സുസ്ഥിരതാ പുരസ്‌കാരം

ഉത്തര്‍പ്രദേശിലെ പുതിന കര്‍ഷകരുടെ ഉന്നമനത്തിനായി കമ്പനി ആവിഷ്‌കരിച്ച 'മിന്റ് സസ്‌റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ്' ആണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്
മാന്‍ കാന്‍കോറിന് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സുസ്ഥിരതാ പുരസ്‌കാരം
Published on

പ്രകൃതിദത്ത ചേരുവകളുടെ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ ശ്രദ്ധേയരായ മാന്‍ കാന്‍കോര്‍, 2026-ലെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തില്‍ (ISC) സുസ്ഥിരതാ പുരസ്‌കാരം കരസ്ഥമാക്കി. സുഗന്ധവ്യഞ്ജന മേഖലയില്‍ പരിസ്ഥിതി സൗഹൃദപരവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയതിനാണ് കമ്പനിക്ക് ഈ അംഗീകാരം ലഭിച്ചത്.

ഉത്തര്‍പ്രദേശിലെ പുതിന കര്‍ഷകരുടെ ഉന്നമനത്തിനായി കമ്പനി ആവിഷ്‌കരിച്ച 'മിന്റ് സസ്‌റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ്' ആണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. ഐ.എസ്.സി സസ്‌റ്റൈനബിലിറ്റി അവാര്‍ഡ്സില്‍ രണ്ടാം സ്ഥാനമാണ് കമ്പനി നേടിയത്.

ഉത്തര്‍പ്രദേശിലെ 550 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആറായിരത്തിലധികം കര്‍ഷകരെയും 6,500 ഹെക്ടര്‍ കൃഷിഭൂമിയെയും ഉള്‍പ്പെടുത്തിയാണ് മാന്‍ കാന്‍കോര്‍ ഈ സുസ്ഥിര കൃഷി മാതൃക വികസിപ്പിച്ചെടുത്തത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനല്‍ ആന്‍ഡ് ആരോമാറ്റിക് പ്ലാന്റ്സുമായി സഹകരിച്ച് നടപ്പിലാക്കിയ 'ഏര്‍ലി മിന്റ് ടെക്‌നോളജി' ഈ പദ്ധതിയുടെ പ്രധാന സവിശേഷതയാണ്.

ഈ സാങ്കേതികവിദ്യ വഴി ജലസേചനത്തില്‍ മുപ്പത് ശതമാനാം കുറവ് വരുത്തുവാനും തന്മൂലം ഡീസല്‍ പാമ്പുകളുടെ ഉപയോഗം കുറയ്ക്കുകവഴി ഹരിതഗൃഹ വാതക പുറന്തള്ളലില്‍ 37 ശതമാനം കുറവ് വരുത്താനും സാധിച്ചു. ഡീസലിന്റെ ഉപയോഗം കുറച്ചതും വിളവ് വര്‍ദ്ധിപ്പിച്ചതും കര്‍ഷകരുടെ വരുമാനത്തില്‍ വലിയ മാറ്റമുണ്ടാക്കി.

ഓരോ കൃഷിയിടവും ജിയോ ടാഗ് ചെയ്യുന്നതിലൂടെ ഉത്പന്നങ്ങളുടെ ഉറവിടം മുതല്‍ വിതരണം വരെയുള്ള കാര്യങ്ങളില്‍ പൂര്‍ണമായ സുതാര്യതയും കമ്പനി ഉറപ്പുവരുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com